നവരാത്രി, ബക്രീദ് ആഘോഷം; ജില്ലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ തീരുമാനം
Oct 9, 2013, 19:00 IST
കാസര്‍കോട്: നവരാത്രി, ബക്രീദ് ആഘോഷവേളയില്‍ ജില്ലയില്‍ സമാധാനം ഉറപ്പു വരുത്താന്‍ കലക്ടറേറ്റില്‍ നടന്ന ആഘോഷക്കമ്മിറ്റി ഭാരവാഹികളുടേയും പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു.
ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. കൊടിതോരണങ്ങളും അലങ്കാരങ്ങളും മറ്റും ആരാധനാ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമായി പരിമിതപ്പെടുത്തണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പൊതുസ്ഥലങ്ങളില്‍ വ്യാപകമായി കൊടിതോരണങ്ങളും അലങ്കാര ബള്‍ബുകളും മറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഘോഷയാത്രയും പുലിക്കളിയും മറ്റും ഗതാഗതം തടസപ്പെടുത്താതെ സംഘടിപ്പിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഇലക്ട്രിക് പോസ്റ്റുകളും ബസ് സ്റ്റോപ്പുകളും ഉള്‍പെടെ പൊതുസ്ഥലങ്ങള്‍ ചായം തേച്ച് വികൃതമാക്കുന്ന രീതിയിലുള്ള നടപടികള്‍ ഒഴിവാക്കണമെന്നും യോഗം നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി. മോഹനചന്ദ്രന്‍ നായര്‍, എ.ഡി.എം.എച്ച് ദിനേശന്‍, തഹസില്‍ദാര്‍ കെ. ശിവകുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ. അംബുജാക്ഷന്‍, വിവിധ ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords : Kasaragod, District, Eid, Meeting, Navarathri-celebration, Kerala, Police, Collector, PS Muhammed Sageer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

![]() |
File Photo |

Advertisement: