മഴയത്ത് ബസ് സ്‌റ്റോപ്പില്‍ കയറി പ്രണയസല്ലാപം നടത്തിയ യുവാക്കളും പെണ്‍കുട്ടികളും പിടിയില്‍
Jun 6, 2013, 21:21 IST
കാസര്‍കോട്: ബൈക്കില്‍ മംഗലാപുരം ഭാഗത്തേക്ക് പോകുന്നതിനിടയില്‍ ചാറ്റല്‍ മഴയ ഉണ്ടായതിനെതുടര്‍ന്ന് ബസ് സ്‌റ്റോപ്പില്‍ കയറിയിരുന്ന് പ്രണയ സല്ലാപം നടത്തുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും രണ്ട് യുവാക്കളെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കുറ്റിക്കോല്‍ സ്വദേശിനികളായ 16 വയസുള്ള രണ്ട് പെണ്‍കുട്ടികളും ബേഡകം, കുറ്റിക്കോല്‍ സ്വദേശികളായ 25 ഉം 28 ഉം പ്രായമുള്ള രണ്ട് യുവാക്കളുമാണ് എരിയാല്‍ ബസ് സ്‌റ്റോപ്പിലിരുന്ന് തോളിലും മറ്റും കൈയിട്ട് പ്രണയ സല്ലാപത്തില്‍ ഏര്‍പെട്ടത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യംചെയ്തപ്പോള്‍ ആദ്യം ബന്ധുക്കളാണെന്നാണ് പറഞ്ഞത്.
കൂടുതല്‍പേര്‍ തടിച്ചുകൂടിയതോടെ നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും പോലീസിന്റെ നടപടി ഇഷ്ടപ്പെടാതിരുന്നത് നാട്ടുകാരും പോലീസും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി.
പിന്നീട് സി.ഐ. സി.കെ. സുനില്‍കുമാര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിക്കുകയും ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട സമീപനം വിവരിക്കുകയും ചെയ്തത് നാട്ടുകാരുടെ കൈയ്യടി നേടി. പെണ്‍കുട്ടികളെയും യുവാക്കളെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം അയക്കുമെന്ന് പോലീസ് പറഞ്ഞു. യുവാക്കളെയും പെണ്‍കുട്ടികളെയും സ്‌റ്റേഷനിലെത്തിച്ചിരിക്കുകയാണ്.