city-gold-ad-for-blogger

കാറിലെ കൂട്ടമരണം; പോലീസ് സര്‍ജ്ജന്‍ വീടു പരിശോധിച്ചു

കാറിലെ കൂട്ടമരണം; പോലീസ് സര്‍ജ്ജന്‍ വീടു പരിശോധിച്ചു
കാസര്‍കോട്: കുഡ്‌ലു ഗോപാലകൃഷ്ണ സ്‌കൂളിന് സമീപത്തെ സോണിക്കുട്ടിയും കുടുംബവും കാറില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജ്ജന്‍ സോണിക്കുട്ടിയുടെ കുഡ്‌ലുവിലെ ഇരുനില വീട് വ്യാഴാഴ്ച ഉച്ചയോടെ പരിശോധിച്ചു.

വീട് പരിശോധിച്ച പോലീസ് സര്‍ജ്ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ള കൂടുതല്‍ വിവരങ്ങള്‍ വെള്ളിയാഴ്ച വൈകിട്ടോടെ കേസ് അന്വേഷിക്കുന്ന കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാറിന് കൈമാറും. അതിനിടെ സോണിക്കുട്ടിയുടെ വീട്ടിലേക്ക് പുറത്തുനിന്ന് ആരെങ്കിലും കടന്നിട്ടുണ്ടോയെന്ന കാര്യവും പോലീസ് പ്രത്യേകം അന്വേഷിക്കുന്നുണ്ട്.

പോലീസ് സര്‍ജ്ജന്‍ പ്രധാനമായും വീടും പരിസരവുമാണ് പരിശോധിച്ചത്. വീട്ടിലെ കുളിമുറിയിലെ ടൈല്‍സ് പൊട്ടിയ നിലയില്‍ കണ്ടെത്തിയതും ചോരപ്പാടുകളും പോലീസ് സര്‍ജ്ജന് പരിശോധിച്ചു. സോണിയുടെ അക്രമിത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഭാര്യ ത്രേസ്യാമ്മ കുളിമുറിയിലേക്ക് ഓടിക്കയറിയതായാണ് സംശയിക്കുന്നത്. കൂട്ടമരണത്തിന് സാമ്പത്തിക ബാധ്യതയല്ലാതെ മറ്റ് വല്ലകാരണവുമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

സോണിക്കുട്ടിയുടെയും ത്രേസാമ്മ്യയുടെയും മൊബൈല്‍ ഫോണിലെ കോള്‍ വിവരങ്ങളും പോലീസ് ശേഖരിച്ചു. സോണിക്കുട്ടിയും ഭാര്യയും തമ്മില്‍ നല്ല സ്‌നേഹബന്ധത്തില്‍ തന്നെയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Keywords:  Car, Death, Police, House, Kasaragod, Kudlu, School, Medical College, Doctor, Attack.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia