ലീഗ് നേതാവ് എം.സി. ഖമറുദ്ദീനെ പോലീസ് കാര്‍ തടഞ്ഞ് അപമാനിച്ചു
May 18, 2013, 20:45 IST
കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ എം.സി. ഖമറുദ്ദീനെ പോലീസ് വാഹന പരിശോധനയുടെ മറവില്‍ അപമാനിച്ചതായി പരാതി. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
ഒരു വിവാഹത്തില്‍ പങ്കെടുത്ത് മഞ്ചേശ്വരത്ത് നിന്നും മടങ്ങുകയായിരുന്ന എം.സി. ഖമറുദ്ദീന്റെ കാറിനെ മഞ്ചേശ്വരത്ത് വെച്ച് മൂന്ന് പോലീസുകാര്‍ ആദ്യം കൈകാണിച്ച് നിര്‍ത്തിച്ചിരുന്നു. കാര്‍ നിര്‍ത്തിയ ഡ്രൈവറോട് ആരാണ് കാറിലെന്ന് ചോദിച്ചപ്പോള്‍ എം.സി. ഖമറുദ്ദീന്‍ ഇറങ്ങി താനാണ് ഉള്ളതെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് പോലീസുകാര്‍ യാത്ര തുടരാന്‍ സമ്മതിച്ചു.
അല്പം കഴിഞ്ഞ് ഒരു പോലീസ് ജീപ്പ് പിന്തുടര്‍ന്ന് വന്ന് എം.സി. ഖമറുദ്ദീന്റെ കാറിന് കുറുകെ നിര്‍ത്തുകയും കാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കാര്‍ നേരത്തെ പോലീസുകാര്‍ പരിശോധിച്ചതാണെന്ന് അറിയിച്ചപ്പോള്‍ നിര്‍ബന്ധമായും ഈ കാര്‍ പരിശോധിക്കണമെന്ന് സി.ഐ. നിര്‍ദേശിച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാര്‍ പരിശോധിക്കാന്‍ എം.സി. ഖമറുദ്ദീന്‍ സമ്മതം നല്‍കി.
കാര്‍ മുഴുവന്‍ പരിശോധിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സി.ഐയുടെ ഫോണ്‍ വരികയും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍ എം.സി. ഖമറുദ്ദീന് ഫോണ്‍ നല്‍കാന്‍ സി.ഐ. ആവശ്യപ്പെട്ടെങ്കിലും ഖമറുദ്ദീന്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഫോണ്‍ വാങ്ങി സി.ഐയോട് സംസാരിക്കാന്‍ തയ്യാറായില്ല. എസ്.പിയെ ഫോണില്‍ വിളിച്ച് അപ്പോള്‍തന്നെ എം.സി. ഖമറുദ്ദീന്‍ പരാതിപ്പെട്ടു. തന്നെ മനഃപൂര്‍വം അപമാനിക്കാനാണ് സി.ഐ. ശ്രമിച്ചതെന്ന് എം.സി. ഖമറുദ്ദീന്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് എസ്.പിക്ക് പരാതി നല്‍കുമെന്നും എം.സി. ഖമറുദ്ദീന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: M.C. Khamarudheen, Kasaragod, Manjeshwaram, Police, Car, Phone-call, Kerala, M.C.Khamaruddin, CI, Complaint, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.