city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പളയില്‍ പോലീസ് സ്‌റ്റേഷന്‍; ഡി ജി പിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

കാസര്‍കോട്: (www.kasargodvartha.com 16/05/2017) സംസ്ഥാനത്ത് പോലീസ് സ്‌റ്റേഷന്‍ അനുവദിക്കേണ്ട മുന്‍ഗണനാ ലിസ്റ്റില്‍ ഉപ്പള പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉപ്പളയില്‍ പോലീസ് സ്‌റ്റേഷന്‍ ആരംഭിക്കുന്നതിനായി പ്രൊപ്പോസല്‍ തയാറാക്കുന്നതിന് ഡി ജി പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഉപ്പളയില്‍ പോലീസ് സ്‌റ്റേഷന്‍; ഡി ജി പിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

കര്‍ണാടക അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരം ഭാഗങ്ങളില്‍ വിവിധങ്ങളായ ക്രിമിനല്‍ സംഘങ്ങളുടെ ആക്രമണങ്ങള്‍ വളരെയേറെ കൂടി വരികയാണെന്ന് സബ്മിഷന്‍ അവതരിപ്പിച്ച പി ബി അബ്ദുര്‍ റസാഖ് പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലേക്ക് ഇത് വളരുകയാണ്. കൂടെക്കൂടെയുണ്ടാകുന്ന ഗുണ്ടാആക്രമങ്ങളും കൊലപാതകങ്ങളും പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.

മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്റെ പരിധി വളരെ വിശാലമായതിനാല്‍ പോലീസിന് പ്രധാന പ്രദേശങ്ങളിലെത്താനോ ഇടപെടാനോ സാധിക്കാത്ത സ്ഥിതിയുണ്ട്. നിലവില്‍ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന് ജോലി ഭാരം കൂടുതലാണ്. എറ്റവും വലിയ ടൗണായ ഉപ്പള ഭാഗത്ത് പോലീസ് സ്‌റ്റേഷന്‍ ഇല്ലാത്തത് പ്രധാന പോരായ്മയാണ്. ഉപ്പള ഭാഗത്ത് പുതുതായി പോലീസ് സ്‌റ്റേഷന്‍ അനുവദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം എല്‍ എ സബ്മിഷനില്‍ ആവശ്യപ്പെട്ടു.

Keywords : Kasaragod, Uppala, Police, Police-station, Pinarayi-Vijayan, P.B. Abdul Razak, MLA, Police station in Uppala; Order sent TO DGP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia