city-gold-ad-for-blogger

കനത്തമഴയില്‍ പോലീസ് സ്‌റ്റേഷന്‍ ചോര്‍ന്നൊലിക്കുന്നു

കനത്തമഴയില്‍ പോലീസ് സ്‌റ്റേഷന്‍ ചോര്‍ന്നൊലിക്കുന്നു
കുമ്പള : കനത്ത മഴയില്‍ പോലീസ് സ്‌റ്റേഷന്‍ ചോര്‍ന്നൊലിക്കുന്നു. കുമ്പള പോലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ് കെട്ടിടം ചോര്‍ന്നൊലിക്കുന്നതിനെ തുടര്‍ന്ന് ദുരിതത്തില്‍ കഴിയുന്നത്.

കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലും സൈഡ് ഭിത്തിയിലും വിള്ളല്‍ വീണതോടെ ശക്തമായ മഴയില്‍ സ്റ്റേഷനകത്ത് വെള്ളംകയറുകയാണ്. ചോര്‍ച്ചകാരണം ഫയലുകളും മറ്റും കെട്ടിടത്തിനകത്ത് സൂക്ഷിക്കാന്‍ സാധിക്കുന്നില്ല.

പരാതിനല്‍കാന്‍ എത്തുന്നവരും ഇരിപ്പിടത്തില്‍ എത്തുന്നവര്‍ വെള്ളം കെട്ടിടക്കുന്നതുമൂലം ദുരിതമനുഭവിക്കുന്നു. മഴ ശക്തമാകുന്നതോടെ കെട്ടിടം കൂടുതല്‍ അപകടാവസ്ഥയിലാവുന്നത് പോലീസുകാരില്‍ ഭീതിയുളവാക്കുന്നു.

Keywords:  Kumbala, police-station, Rain, kasaragod 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia