city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യവില്‍പനക്കാരന്റെ 800 രൂപ പോലീസ് തട്ടിയെടുത്തുവെന്ന് പരാതി

മത്സ്യവില്‍പനക്കാരന്റെ 800 രൂപ പോലീസ് തട്ടിയെടുത്തുവെന്ന് പരാതി
കാസര്‍കോട്: മത്സ്യവില്‍പനക്കാരനായ ബൈക്ക് യാത്രക്കാരന്റെ പണം പോലീസ് തട്ടിയെടുത്തതായി പരാതി. ഉൡയത്തടുക്കയിലെ ബി.കെ. അബ്ദുല്ലയുടെ മകനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് മത്സ്യവില്‍പനക്കാരനുമായ സഹദിന്റെ 800 രൂപയാണ് പോലീസ് തട്ടിപ്പറിച്ചതെന്നാണ് പരാതി.

തിങ്കളാഴ്ച രാത്രി 9.30 മണിയോടെ കാസര്‍കോട് മല്ലികാര്‍ജുനാ ക്ഷേത്ര പരിസരത്തുവെച്ച് ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് പണം തട്ടിപ്പറിച്ചതെന്ന് സഹദ് ജില്ലാ പോലീസ് സുപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. കൂടെ ജോലിചെയ്യുന്ന മത്സ്യ മാര്‍ക്കറ്റിനടുത്ത് താമാസിക്കുന്ന സുഹൃത്തിനെ തന്റെ കെ.എല്‍. 14 എഫ് 6422 നമ്പര്‍ ബൈക്കില്‍ കൊണ്ടുവിട്ട് വീട്ടിലേക്ക് പോകുംവഴിയാണ് സംഭവം.

ബൈക്ക് കൈകാട്ടി നിര്‍ത്താനാവശ്യപ്പെട്ട പോലീസുകാരന്‍ ബൈക്കിന് നിയന്ത്രണം ഏര്‍പെടുത്തിയത് അറിയില്ലെ എന്ന് സഹദിനോട് ചോദിച്ചു. താന്‍ മത്സ്യവ്യാപാരിയാണെന്നും ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാനാണ് ബൈക്ക് ഉപയോഗിച്ചതെന്നും സഹദ് വ്യക്തമാക്കി. അതിനിടെ പോലീസ് സഹദിന്റെ പോക്കറ്റില്‍ നിന്ന് പേഴ്‌സ് കൈക്കലാക്കി. 1,100 രൂപ പേഴ്‌സിലുണ്ടായിരുന്നു. അതില്‍ നിന്ന് 900 രൂപ എടുത്ത പോലീസ് 200 രൂപ പേഴ്‌സില്‍ വെച്ച് മടക്കിക്കൊടുത്തു. 100 രൂപ ഫൈന്‍ ഈടാക്കിയതിന്റെ റസീതും സഹദിന് നല്‍കിയെന്ന് പരാതിയില്‍ വ്യക്തമാക്കി.

എസ്.പി.ക്ക് നല്‍കിയ പരാതിയില്‍ തന്റെ പണം തട്ടിയെടുത്ത പോലീസുകാരനെതിരെ നടപടിവേണമെന്നും സഹദ് ആവശ്യപ്പെട്ടു.

Keywords:  Fish seller, Money, Appropriate, Police, Kasaragod, New bus stand, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia