അടുക്കത്ത്ബയല്‍ അക്രമം; പോലീസ് നിസാരവല്‍ക്കരിക്കുന്നു: എ. അബ്ദുര്‍ റഹ്മാന്
Aug 13, 2012, 17:54 IST
കാസര്‍കോട്: താളിപ്പടുപ്പ്, അര്‍ജാല്‍ റോഡ്, ജി.ടി റോഡ് എന്നിവിടങ്ങളില്‍ സാമൂഹ്യദ്രോഹികള്‍ നടത്തുന്ന അക്രമം അവസാനിപ്പിക്കാന്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന് ആവശ്യപ്പെട്ടു.
താളിപ്പടുപ്പിലും അര്‍ജാല്‍ റോഡിലും ഒരു വിഭാഗത്തിന്റെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കുംനേരെ അക്രമം അഴിച്ചുവിടകയും ജനങ്ങളെ മര്‍ദ്ദിക്കുകയും കുത്തിപരിക്കേല്പ്പിക്കകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ബി.ജെ.പിയുടെ ഒരു വിഭാഗം നേതാക്കളുടെ ഒത്താശയോടെ നടക്കുന്ന അക്രമ സംഭവങ്ങളെ പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു. പോലീസിന്റെ കടുത്ത അനാസ്ഥയാണ് അക്രമസംഭവങ്ങള്‍ക്ക് കാരണമാകുന്നത്. ഞായറാഴ്ച താളിപ്പടുപ്പിലും അര്‍ജാല്‍ റോഡിലും ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ സംഘടിപ്പിച്ച് വ്യപകമായ ആക്രമമാണ് നടത്തിയത്.
ദേശീയപാതയിലൂടെ കടന്നുപോയ വാഹനങ്ങള്‍ക്കുനേരെ അക്രമവും ജനങ്ങള്‍ക്കുനേരെ കൊലവിളിയും നടത്തിയാണ് സംഘം അഴിഞ്ഞാടിയത്. എല്ലാ ഞായറാഴ്ച ദിവസങ്ങളിലും അക്രമം നടക്കുന്ന പ്രദേശമായി താളിപ്പടുപ്പും അര്‍ജ്ജാല്‍ റോഡു മാറിയിരിക്കുന്നു. കളക്ടറുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞമാസം അവസാനവാരം ചേര്ന്നജില്ലാതല സമാധാനകമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ഗൗരവമായി ചര്‍ച്ചചെയ്യുകയും ക്രിമിനലുകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
Keywords: Kasaragod, Adkathbail, A. Abdul Rahman, Muslim-league, Police






