city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അ­ടു­ക്ക­ത്ത്­ബ­യല്‍ അ­ക്രമം; പോലീസ് നിസാ­ര­വല്‍ക്ക­രി­ക്കുന്നു: എ. അ­ബ്­ദുര്‍ റഹ്മാന്‍

അ­ടു­ക്ക­ത്ത്­ബ­യല്‍ അ­ക്രമം; പോലീസ് നിസാ­ര­വല്‍ക്ക­രി­ക്കുന്നു: എ. അ­ബ്­ദുര്‍ റഹ്മാന്‍  കാസര്‍കോട്: താളി­പ്പ­ടുപ്പ്, അര്‍ജാല്‍ റോഡ്, ജി.ടി റോഡ് എന്നി­വി­ട­ങ്ങ­ളില്‍ സാമൂ­ഹ്യ­ദ്രോ­ഹി­കള്‍ നട­ത്തുന്ന അക്രമം അവ­സാ­നി­പ്പി­ക്കാന്‍ പോലീസ് ശക്ത­മായ നട­പ­ടി­കള് സ്വീക­രി­ക്ക­ണ­മെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷ­റര്‍ എ.­ അ­ബ്­ദുര്‍ റഹ്മാന്‍ ആവ­ശ്യ­പ്പെ­ട്ടു.

താളി­പ്പ­ടു­പ്പിലും അര്‍ജാല്‍ റോഡിലും ഒരു വിഭാ­ഗ­ത്തിന്റെ വീടു­കള്‍ക്കും വാഹ­ന­ങ്ങള്‍ക്കും­നേരെ അക്രമം അഴി­ച്ചു­വി­ട­കയും ജന­ങ്ങളെ മര്‍ദ്ദി­ക്കു­കയും കുത്തി­പ­രി­ക്കേല്‍പ്പി­ക്ക­കയും ചെയ്യു­ന്നത് നിത്യ­സം­ഭ­വ­മായി മാറി­യി­രി­ക്കു­ന്നു. ബി.­ജെ.­പി­യുടെ ഒരു വിഭാഗം നേതാ­ക്ക­ളുടെ ഒത്താ­ശ­യോടെ നട­ക്കുന്ന അക്രമ സംഭ­വ­ങ്ങ­ളെ പോലീസ് കണ്ടി­ല്ലെന്ന് നടി­ക്കു­ന്നു. പോലീ­സിന്റെ കടുത്ത അനാ­സ്ഥ­യാണ് അക്ര­മ­സം­ഭ­വ­ങ്ങള്‍ക്ക് കാര­ണ­മാ­കു­ന്നത്. ഞായ­റാഴ്ച താളി­പ്പ­ടു­പ്പിലും അര്‍ജാല്‍ റോഡിലും ക്രിമി­നല്‍ കേസുക­ളിലെ പ്രതി­കള്‍ സംഘ­ടി­പ്പിച്ച് വ്യപ­ക­മായ ആക്ര­മ­മാണ് നട­ത്തി­യ­ത്.

ദേശീ­യ­പാ­ത­യി­ലൂടെ കട­ന്നു­പോയ വാഹ­ന­ങ്ങള്‍ക്കു­നേ­രെ അക്ര­മവും ജന­ങ്ങള്‍ക്കു­നേരെ കൊല­വി­ളിയും നട­ത്തി­യാണ് സംഘം അഴി­ഞ്ഞാ­ടി­യത്. എല്ലാ ഞായ­റാഴ്ച ദിവ­സ­ങ്ങ­ളിലും അക്രമം നട­ക്കുന്ന പ്രദേ­ശ­മായി താളി­പ്പ­ടുപ്പും അര്‍ജ്ജാല്‍ റോഡു മാറി­യി­രി­ക്കു­ന്നു. കള­ക്ട­റുടെ അദ്ധ്യ­ക്ഷ­ത­യില്‍ കഴി­ഞ്ഞ­മാസം അവ­സാ­ന­വാരം ചേര്‍ന്നജില്ലാ­തല സമാ­ധാ­ന­ക­മ്മിറ്റി യോഗ­ത്തില്‍ ഇക്കാര്യം ഗൗര­വ­മായി ചര്‍ച്ച­ചെ­യ്യു­കയും ക്രി­മി­ന­ലു­കള്‍ക്ക് എതിരെ ശക്ത­മായ നട­പടി സ്വീക­രി­ക്കാന്‍ നിര്‍ദ്ദേശം നല്‍കു­കയും ചെയ്തി­രു­ന്നു.

Keywords:  Kasaragod, Adkathbail, A. Abdul Rahman, Muslim-league, Police

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia