city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനധികൃത പൂഴിവാരല്‍; ആറ് തോണികള്‍ പോലീസ് കത്തിച്ചു

ബോവിക്കാനം:(www.kasargodvartha.com 16.04.2014) അനധികൃതമായി പൂഴിവാരാന്‍ ഉപയോഗിച്ച ആറ് തോണികള്‍ പോലീസ് കത്തിച്ചു. മുണ്ടക്കൈ, ആലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് തോണികള്‍ പിടികൂടിയത്.

പെട്രോളും ടയറും ഉപയോഗിച്ചാണ് തോണികള്‍ കത്തിച്ചത്. മണല്‍ വാരുന്നതായി രഹസ്യ വിവരം കിട്ടിയ ആദൂര്‍ സി.ഐ. സതീഷ് കുമാര്‍, എസ്.ഐ. ദയാനന്ദന്‍, ബേഡകം എസ്.ഐ. ആനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.

ഉത്തരേന്ത്യന്‍ തൊഴിലാളികളെ ഉപയോഗിച്ചാണ് മണല്‍വാരല്‍. പോലീസിനെ കണ്ടപ്പോള്‍ തോണികള്‍ പുഴയുടെ വെള്ളം കുറഞ്ഞ ഭാഗത്ത് മുക്കിയ ശേഷം തൊഴിലാളികള്‍ രക്ഷപ്പെടുകയായിരുന്നു. പോലീസ് മണല്‍ പുഴയില്‍ തള്ളിയശേഷം തോണികള്‍ കരക്കെത്തിച്ച് തീയിടുകയായിരുന്നു.


അനധികൃത പൂഴിവാരല്‍; ആറ് തോണികള്‍ പോലീസ് കത്തിച്ചു
File Photo
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Bovikanam, Sand, Sand mafia, Sand-export, Boat, Police, Fire.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia