Safety | ദേശീയപാത: സ്‌കൂളുകളുടെ സമീപത്തെ അടിപ്പാതകളിൽ സുരക്ഷയ്ക്ക് പൊലീസ് സേവനം ഒരുക്കിയതായി കാസർകോട് ജില്ലാ പൊലീസ് മേധാവി

● ഹോംഗാർഡുകളും പൊലീസ് ഉദ്യോഗസ്ഥരും തിരക്കേറിയ സ്ഥലങ്ങളിൽ ഉണ്ടാകും.
● എല്ലാ എസ്.എച്ച്.ഒമാർക്കും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകി
● കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ
കാസർകോട്: (KasargodVartha) സ്‌കൂളുകളുടെ സമീപത്തെ അടിപ്പാതകളിൽ പോലീസ് സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ എസ്.എച്ച്.ഒ മാര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ഡി ശിൽപ അറിയിച്ചു. ദേശീയപാത കടന്നുപോകുന്ന തിരക്കേറിയ ടൗണിലും പ്രധാന സ്ഥലങ്ങളിലും ഹോംഗാര്‍ഡുകളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. ദേശീയപാതയിലെ അണ്ടര്‍ പാസുകളിലൂടെ വേഗത്തില്‍ സര്‍വീസ് റോഡുകളിലേക്ക് കടക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും അപകടം ഒഴിവാക്കാനും കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ചെങ്കള വില്ലേജിലെ 0.1746 ഹെക്ടര്‍ ഭൂമിയുടെ കൈമാറ്റ നടപടികള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടും പട്ടയത്തിന്റെ ആധികാരികത സംബന്ധിച്ചും അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തിയ ഇന്‍സ്‌പെക്ഷന്‍ സീനിയര്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് ഹൈക്കോടതി അനുമതിയോടെ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍ അറിയിച്ചു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നബാര്‍ഡ് കെട്ടിടത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കുടിശ്ശിക തുക നഗരസഭ പദ്ധതി വിഹിതത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ലെന്നും പ്ലാന്‍ അപര്യാപ്തമാണെന്നും തുക നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമാകണമെന്നും എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. എക്‌സൈസ് ടവറിന്റെ ഫൈനല്‍ ആര്‍ക്കിടെക്ച്ചര്‍ അംഗീകരിച്ച് ഒപ്പ് വെച്ച് പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
നെല്ലിക്കുന്ന് -കുതിര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് ഭരണാനുമതി അവസാനിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ വേണമെന്ന് എല്‍.ഐ.ഡി.ആന്റ് ഇ.ഡബ്ല്യൂ എസ്‌കിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മലയോര ഹൈവേയില്‍ പ്രവൃത്തി പുരോഗമിക്കുന്ന ആദൂര്‍- പടിയത്തടുക്ക പ്രദേശത്ത് പൊടിശല്യം രൂക്ഷമാണെന്ന് എം.എല്‍.എ പറഞ്ഞു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ? കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ!
Kasaragod District Police Chief D Shilpa has announced that police service has been ensured at the underpasses near schools in the district. This measure aims to ensure the safety of students. The service of home guards and police officers will also be available in busy towns and important places.
#Kasaragod #PoliceService #StudentSafety #RoadSafety #TrafficManagement #KeralaPolice