city-gold-ad-for-blogger

ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരന് പോലീസ് നോട്ടീസ് അയച്ചു; കിട്ടിയത് കാറുടമയ്ക്ക്, പിന്നില്‍ കുട്ടിമോഷ്ടാക്കളോ?

കാസര്‍കോട്:  (www.kasargodvartha.com 28/09/2016) ഹെല്‍മെറ്റ് ധരിക്കാതെ പോയ ബൈക്ക് യാത്രക്കാരന് പോലീസ് നോട്ടീസ് അയച്ചപ്പോള്‍ കിട്ടിയത് കാറുടമയ്ക്ക്. ഇക്കഴിഞ്ഞ സെപ്തംബര്‍ 22ന് വൈകിട്ട് 4.30 മണിക്ക് കാസര്‍കോട് പോലീസ് സ്‌റ്റേഷന് മുന്‍വശത്തുകൂടി ഹെല്‍മെറ്റ് ധരിക്കാതെപോയ കെ എല്‍ 14 ആര്‍ 7879 നമ്പര്‍ ബൈക്ക് യാത്രക്കാരനാണ് പോലീസ് ഒറിജിനല്‍ രേഖകളും ഡ്രൈവിംഗ് ലൈസന്‍സും സഹിതം 02.10.2016ന് കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചത്. 

എന്നാല്‍ നോട്ടീസ് കിട്ടിയതാകട്ടെ ഇതേ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത കാറുടമ ഫൈസലിനാണ്. കാറിന്റെ നമ്പര്‍ വ്യാജമായി ഉണ്ടാക്കി ബൈക്കില്‍ പതിച്ച് പോയതാണെന്ന് സംശയിക്കുന്നു. അതേസമയം കാസര്‍കോട്ടും പരിസര പ്രദേശങ്ങളില്‍നിന്നുമായി ഒരുമാസത്തിനിടെ നാല് ബൈക്കുകള്‍ മോഷണം പോയതായാണ് പോലീസ് വെളിപ്പെടുത്തുന്നത്. ഇതിന് പിന്നില്‍ 13നും 16നും ഇടയില്‍ പ്രായമുള്ള കുട്ടിമോഷ്ടാക്കളാണെന്നും സൂചനയുണ്ട്. 

ചൊവ്വാഴ്ച തളങ്കര മാലിക് ദീനാറില്‍വെച്ച് ചക്കര ബസാറിലെ ഒരു വ്യാപാരിയുടെ ബൈക്കും മോഷണം പോയിട്ടുണ്ട്. കുട്ടിമോഷ്ടാക്കളെ കുറിച്ച് പോലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കവര്‍ച്ചചെയ്യുന്ന ബൈക്കുകളില്‍ വ്യാജ നമ്പര്‍ പതിച്ചാണ് പോകുന്നതെന്നും വ്യക്തമായി. ഇത്തരത്തില്‍ പോയ ബൈക്ക് യാത്രക്കാരന് ഹെല്‍മെറ്റ് വെക്കാത്തതിന്റെ പേരില്‍ പോലീസ് നോട്ടീസ് അയച്ചപ്പോഴാണ് അത് കാര്‍ ഡ്രൈവര്‍ക്ക് കിട്ടിയത്.
ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരന് പോലീസ് നോട്ടീസ് അയച്ചു; കിട്ടിയത് കാറുടമയ്ക്ക്, പിന്നില്‍ കുട്ടിമോഷ്ടാക്കളോ?

Keywords: Kasaragod, Kerala, Bike, Helmet, Car, Police, Notice, Number Plate, Police sends notice to bike owner; receives car owner

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia