ജില്ലിപ്പൊടികള്‍ കൊണ്ട് മറച്ച് മണല്‍ക്കടത്ത്; ടിപ്പര്‍ ലോറി പിടിയില്‍
Sep 29, 2012, 21:07 IST
നീലേശ്വരം: ജില്ലിപ്പൊടികള്‍ കൊണ്ട് മൂടി മണല്‍ കടത്തുന്ന രീതി വ്യാപകമാകുന്നു. തീരദേശങ്ങളില്‍ നിന്നും ഇത്തരത്തില്‍ അനധികൃതമായി മണല്‍ കടത്തി കൊണ്ടുപോകുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ നീലേശ്വരം പോലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ജില്ലിപ്പൊടികള്‍ കൊണ്ട് മൂടിയ മണല്‍ കടത്തി വരികയായിരുന്ന ടിപ്പര്‍ ലോറി പോലീസ് പിടികൂടി.
രാവിലെ ഒമ്പത് മണിക്ക് പോലീസ് സ്റ്റേഷന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന എസ് ഐ കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കെ എ 19 ബി -5854 നമ്പര്‍ ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തത്. പോലീസ് കൈ കാണിച്ചപ്പോള്‍ തന്നെ ലോറി നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ലോറിയിലെ ടാര്‍പോളിന്‍ നീക്കി പരിശോധന നടത്തിയപ്പോള്‍ ജില്ലിപ്പൊടികളാണ് ആദ്യം കണ്ടത്. ജില്ലിപ്പൊടികള്‍ നീക്കി വിശദമായി പരിശോധിച്ചപ്പോഴാണ് മണല്‍ നിറച്ചതായി കണ്ടെത്തിയത്. ഇതിനിടെ പോലീസിനെ വെട്ടിച്ച് ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രേഖകളില്ലാതെ മണല്‍ കടത്തിയതിന് ഡ്രൈവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട ഡ്രൈവര്‍ കാസര്‍കോട് സ്വദേശിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം മണല്‍ ലോറി ചെക്ക് പോസ്റ്റില്‍ മതിയായ പരിശോധന നടത്താതെയാണ് കടത്തി വിട്ടത്. ഇത്തരത്തില്‍ അനധികൃതമായി മണല്‍ കടത്തുന്ന നിരവധി വാഹനങ്ങളുണ്ട്. ഇങ്ങനെയുള്ള വാഹനങ്ങള്‍ പിടികൂടാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
അതിനിടെ മാവുങ്കാലില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം അനധികൃതമായി മണല്‍ കടത്തി വരികയായിരുന്ന കെ എല്‍ 60-3229 നമ്പര്‍ മിനി ടിപ്പര്‍ ലോറിയും പിടികൂടിയിട്ടുണ്ട്. ലോറി ഡ്രൈവര്‍ പാറപ്പള്ളിയിലെ രമേശനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.

Keywords: Kasaragod, Nileshwaram, Police, sand, Mavungal, Lorry, Driver.