
ബേക്കല്‍: ഐസ്ക്രീം കടയില്‍ നിന്നും റിവോള്‍വറും എയര്‍ പിസ്റ്റളും 280 വെടിയുണ്ടകളും പിടികൂടി. സി.എച്ച്. അബ്ദുല്ല കുഞ്ഞിയുടെ (34) കളനാട്ടുള്ള കടയില്‍ നിന്നാണ് വെള്ളിയാഴ്ച വൈകിട്ട് ബേക്കല്‍ എസ്.ഐ. ഉത്തംദാസും സംഘവും റെയ്ഡ് ചെയ്ത് റിവോള്‍വറും എയര്‍ പിസ്റ്റളും വെടിയുണ്ടകളും പിടികൂടിയത്.

അബ്ദുല്ലകുഞ്ഞി പണമിടപാടുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കളനാട്ടെ ഐസ് ചില്ലി ഐസ്ക്രീം ഹോള്‍സെല്‍ കടയില്‍ റെയ്ഡ് നടത്തിയത്. തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുല്ലകുഞ്ഞിയെ ചോദ്യംചെയ്യുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. ഇതിനായി കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും.

അബ്ദുല്ല കുഞ്ഞിക്കെതിരെ ആംസ് ആക്ട് അനുസരിച്ച് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അബ്ദുല്ലകുഞ്ഞിക്ക് എവിടെനിന്നാണ് റിവോള്‍വറും എയര്‍ പിസ്റ്റളും വെടിയുണ്ടകളും ലഭിച്ചതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
Keywords:
Bekal, Fake Gun, Kalanad, Jail, Police, Police-raid, Court, Bovikanam, Kasaragod, Abdulla Kunhi, Ice Cream Shop, Banglore, Revolver, Arms act