തളങ്കരയില്‍ പൂഴി കടത്തുന്നതിനിടെ രണ്ട് തോണികള്‍ പിടികൂടി
Aug 4, 2012, 14:23 IST
കാസര്‍കോട്: തളങ്കരയില്‍ പൂഴി കടത്തുന്നതിനിടെ രണ്ട് തോണികള്‍ പിടികൂടി. തളങ്കര അഴിമുഖം വടക്ക് ഭാഗത്തെ കടലും പുഴയും വേര്‍തിരിച്ച് ഭിത്തി കൊത്തിയെടുത്ത് മണല്‍ കടത്തുന്നതിനിടയിലാണ് കാസര്‍കോട് കോസ്റ്റല്‍ പോലീസ് എസ്.ഐ. അനില്‍ രണ്ട് തോണികള്‍ പിടികൂടിയത്.
മണല്‍ കടത്തുകയായിരുന്ന രണ്ട്പേര് ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് മണല്‍ കടത്താന്‍ശ്രമിച്ചത്. പിടികൂടിയ മണല്‍ കയറ്റിയ തോണികള്‍ കോസ്റ്റല്‍ പോലീസ് ടൗണ്‍ പോലീസിന് കൈമാറി.
മണല്‍ കടത്തുകയായിരുന്ന രണ്ട്പേര് ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് മണല്‍ കടത്താന്‍ശ്രമിച്ചത്. പിടികൂടിയ മണല്‍ കയറ്റിയ തോണികള്‍ കോസ്റ്റല്‍ പോലീസ് ടൗണ്‍ പോലീസിന് കൈമാറി.
Keywords: Kasaragod, Thalangara, Sand, Police, Boat