തേക്ക് മരത്തടികളുമായി പിക്കപ്പ് വാന്‍ പിടിയില്‍
Sep 29, 2012, 16:31 IST

വെള്ളിയാഴ്ച വൈകുന്നേരമാണ് ചിറ്റാരിക്കാല്‍ നല്ലോംപുഴയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം വിലപിടിപ്പുള്ള തേക്ക് മരത്തടികള്‍ കടത്തി വരികയായിരുന്ന പിക്കപ്പ് വാന്‍ പിടികൂടിയത്.
നല്ലോംപുഴയിലെ സര്‍ക്കാര്‍ വനത്തില്‍ നിന്നും തേക്ക് മരത്തടികള്‍ മുറിച്ച് വണ്ടിയില്‍ അരയിരുത്തിയിലെ മില്ലിലേക്ക് കടത്തുകയായിരുന്നുവെന്നാണ് വാഹനത്തിന്റെ ഡ്രൈവര്‍ ചെറുപുഴ കോലുവള്ളിയിലെ മുനീര്‍ പോലീസിന് മൊഴി നല്‍കിയത്. മുനീറിനെ ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തു.
Keywords: Kasaragod, Chittarikkal, Police, Lorry, Arrest, Kerala, Wood