കാസര്‍കോട്ടെ ലോഡ്ജുകളിലും ക്വാട്ടേഴ്‌സുകളിലും പോലീസിന്റെ കര്‍ശന പരിശോധന
Feb 24, 2013, 20:27 IST
![]() |
File photo |
മിക്ക ലോഡ്ജുകളിലും താമസക്കാരുടെ കൃത്യമായ വിവരങ്ങളൊന്നും സൂക്ഷിച്ചിരുന്നില്ല. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാത്ത ആര്‍ക്കും മുറി നല്‍കേണ്ടതില്ലെന്ന് പോലീസ് ലോഡ്ജ് ഉടമകള്‍ക്കും, ക്വാട്ടേഴ്‌സ് ഉടമകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ അത്തരം ലോഡ്ജുകള്‍ക്കും, ക്വാട്ടേഴ്‌സുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
സംശയകരമായ സാഹചര്യത്തില്‍ ആരെങ്കിലും താമസത്തിനെത്തിയാല്‍ അക്കാര്യം പോലീസിനെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. റെയ്ഡ് തുടരുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. ക്വാട്ടേഴ്‌സുകളിലും താമസക്കാരുടെ എല്ലാ വിവരങ്ങളും ഫോണ്‍ നമ്പറുകളും അടക്കം ശേഖരിക്കണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കൃത്യമായ ലഡ്ജര്‍ സൂക്ഷിക്കാനും പോലീസ് ആവശ്യപ്പെട്ടാല്‍ ഇവ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസ് രാത്രികാല വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്. റെയില്‍വെ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പോലീസിന്റെ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Lodge, Quarters, Police, Checking, Hyderabad blast, Railway station, Bus stand, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.