ഉപേക്ഷിച്ച ബൈക്ക് മോഷണം പോയത്: നിരവധി കവര്‍ച്ചകള്‍ക്ക് തുമ്പാകും
Aug 5, 2012, 16:25 IST
കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പള്‍സര്‍ ബൈക്ക് കര്‍ണാടകയില്‍ നിന്ന് മോഷണം പോയതാണെന്ന് പോലീസ് വ്യക്തമാക്കി. കാസര്‍കോട്ടും മറ്റും നടന്ന നിരവധി കവര്‍ച്ചകള്‍ക്ക് പോലീസ് അന്വേഷണത്തില്‍ തുമ്പ് ലഭിച്ചിട്ടുണ്ട്.
ഉള്ളാള്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ നിന്ന് ഒന്നരമാസം മുമ്പാണ് കെ.എ 19 ഡബ്ല്യു 701 നമ്പര്‍ ബൈക്ക് മോഷണം പോയത്. ഉടമ ഉള്ളാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബൈക്ക് ഉപേക്ഷിച്ചനിലയില്‍ കണ്ട വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ് ഉള്ളാള്‍ പോലീസ് കാസര്‍കോട്ടെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. തീവണ്ടികളില്‍ മോഷണം നടത്തുന്ന സംഘമാണ് ബൈക്ക് കവര്‍ന്നതെന്ന് സംശയിക്കുന്നു. പിടിച്ചുപറിക്ക് ശേഷം മോഷ്ടിച്ച ബൈക്കില്‍ രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്.

Keywords: Bike, Railway station, Kasaragod