city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

13 കാ­രിയെ പീ­ഡി­പ്പി­ച്ച സം­ഭ­വ­ത്തില്‍ മാ­താ­വി­നെ പ്ര­തി­ചേര്‍­ത്ത് പോ­ലീ­സ് റി­പോര്‍­ട്ട്

13 കാ­രിയെ പീ­ഡി­പ്പി­ച്ച സം­ഭ­വ­ത്തില്‍ മാ­താ­വി­നെ പ്ര­തി­ചേര്‍­ത്ത് പോ­ലീ­സ് റി­പോര്‍­ട്ട്
കാസര്‍­കോ­ട്: പ­തി­മൂ­ന്ന് കാ­രി­യെ പാ­ലിലും പെ­പ്‌­സി­യിലും മ­യ­ക്കു­മ­രു­ന്ന് നല്‍­കി ലൈം­ഗീ­ക­മാ­യി പീ­ഡി­പ്പി­ച്ച സം­ഭ­വ­ത്തില്‍ മാ­താ­വി­നെ പ്ര­തി­ചേര്‍­ത്ത് പോ­ലീ­സ് കോ­ട­തി­ക്ക് റി­പോര്‍­ട്ട് നല്‍കി. ചെ­ങ്കള തൈ­വ­ള­പ്പി­ലെ 13 കാ­രി­യെ പീ­ഡി­പ്പി­ച്ച സം­ഭ­വ­ത്തി­ലാ­ണ് പെണ്‍­കു­ട്ടി­യു­ടെ മാ­താ­വി­നെ പോ­ലീ­സ് പ്ര­തി­ചേര്‍­ത്ത­ത്.

ചെ­ങ്ക­ള യു.പി. സ്­കൂ­ളി­ലെ ഏഴാം ക്ലാ­സ് വി­ദ്യാര്‍­ത്ഥി­നിയായ പെണ്‍­കു­ട്ടി­യെ പീ­ഡി­പ്പി­ച്ച സം­ഭ­വ­ത്തില്‍ മു­ട്ട­ത്തൊ­ടി­യി­ലെ കാര്‍­വാ­ഷിം­ഗ് സെ്ന്റര്‍ ഉടമ നാ­സ­റി­നെ (28) പോ­ലീ­സ് അ­റ­സ്­റ്റു­ചെ­യ്­തി­രുന്നു. മ­റ്റൊ­രു­പ്ര­തി ത­ളി­പ്പ­റ­മ്പിലെ സ­ലീം (29) ഒ­ളി­വി­ലാണ്. പെണ്‍­കു­ട്ടി­യു­ടെ മാ­താ­വ് സു­ഹ­റ­യുടെ ഒ­ത്താ­ശ­യോ­ടെ­യാ­യി­രു­ന്നു പെണ്‍­കു­ട്ടി­യെ പീ­ഡി­പ്പി­ച്ച­തെ­ന്ന് പോ­ലീ­സ് അ­ന്വേ­ഷ­ണ­ത്തില്‍ ക­ണ്ടെ­ത്തി­യ­തി­നെ തു­ട­ന്നാ­ണ് ഇ­വ­രെ­കൂ­ടി പ്ര­തി­ചേര്‍ത്തു­കൊ­ണ്ട് പോ­ലീ­സ് കോ­ട­തി­ക്ക് റി­പോര്‍­ട്ട് നല്‍­കി­യ­ത്.

മു­ട്ട­ത്തൊ­ടി­യി­ലെയും ത­ളി­പ്പ­റ­മ്പി­ലെയും ആ­ളൊ­ഴി­ഞ്ഞ വീ­ട്ടില്‍­കൊണ്ടു­പോ­യാ­ണ് പെണ്‍­കു­ട്ടി­യെ പ്ര­തി­കള്‍ പീ­ഡി­പ്പി­ച്ച­ത്. പെ­ണ്‍­കുട്ടി സ്­കൂള്‍ അ­ധ്യാ­പി­ക­യോ­ട് പീ­ഡി­ന­വിവ­രം പറ­ഞ്ഞ­തോ­ടെ­യാ­ണ് സംഭ­വം പു­റ­ത്ത­റി­ഞ്ഞത്. ചൈല്‍ഡ്‌­ലൈന്‍ അ­ധി­കൃ­തര്‍ പെണ്‍­കു­ട്ടി­യെ കൗണ്‍­സി­ലിം­ഗി­ന് വി­ധേ­യ­മാ­ക്കി­യ­പ്പോള്‍ 10-ാം വ­യ­സു­മു­തല്‍ ത­ന്നെ പീ­ഡി­പ്പി­ക്ക­പ്പെ­ട്ടി­രു­ന്ന­താ­യി വ്യ­ക്ത­മാ­യി­രു­ന്നു. മാ­തവി­നൊപ്പം­പോ­കാന്‍ കൂ­ട്ടാ­ക്കാ­തി­രു­ന്ന പെണ്‍­കു­ട്ടി­യെ പി­ന്നീ­ട് പ­ര­വ­ന­ടു­ക്കം മ­ഹി­ളാ മ­ന്ദി­ര­ത്തി­ലാ­ണ് പാര്‍­പി­ക്കു­ക­യാ­യി­രുന്നു. പെണ്‍­കു­ട്ടി­യില്‍ നി­ന്നും കേ­സ­ന്വേ­ഷി­ക്കു­ന്ന കാസര്‍­കോ­ട് സി.ഐ­യു­ടെ ചു­മ­ത­ല­വ­ഹി­ക്കു­ന്ന ആ­ദൂര്‍ സി.ഐ. എ. സ­തീ­ഷ്­കു­മാര്‍ വി­ശ­ദമായ മൊ­ഴി രേ­ഖ­പ്പെ­ടു­ത്തി­യി­രു­ന്നു. ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് പെണ്‍­കു­ട്ടി­യു­ടെ മാ­താ­വി­നെ കൂ­ടി കേ­സില്‍ പ്ര­തി­ചേര്‍­ത്തി­രി­ക്കു­ന്നത്.

Keywords: Kasaragod, Molestation, Report, Police, Case, Court, Escaped, Chengala, Student, Child Line, Malayalam News, Kerala Vartha

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia