കൊലപാതകം ഉള്‍പ്പെടെ നാലുകേസുകളില്‍ പ്രതിയായ യുവാവിനെതിരെ നല്ല നടപ്പിന് പോലീസ് റിപ്പോര്‍ട്ട്
Jan 8, 2017, 10:35 IST
കാസര്‍കോട്: (www.kasargodvartha.com 08/01/2017) കൊലപാതകമടക്കം നാലുകേസുകളില്‍ പ്രതിയായ യുവാവിനെതിരെ പോലീസ് നല്ലനടപ്പിന് റിപ്പോര്‍ട്ട് നല്‍കി. നുള്ളിപ്പാടി ചെന്നിക്കര കോളനിയിലെ മണി (37)ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് ആര്‍ ഡി ഒക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 2016 ല്‍ രാത്രി കടവരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കര്‍ണാടക സ്വദേശിയെ തലക്ക് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മണി 2008,2013, 2014 വര്‍ഷങ്ങളിലുണ്ടായ ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.
മണി കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും നിരന്തരം ക്രമസമാധാനലംഘനങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും ജനജീവിതത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുകയാണെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്.
മണി കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും നിരന്തരം ക്രമസമാധാനലംഘനങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും ജനജീവിതത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുകയാണെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്.
Keywords: Kasaragod, Kerala, Police, Report, Youth, Accuse, Attack, Police report against accused of murder case.