മൂന്നു പേര്‍ നല്ലനിലയില്‍ നടക്കണമെന്ന് പോലീസ്; ഇല്ലെങ്കില്‍ പണി പാളും
Jun 4, 2015, 12:44 IST
കുമ്പള: (www.kasargodvartha.com 04/06/2015) വധശ്രമം, തീവെപ്പ്, അടിപിടി എന്നിവയടക്കം നിരവധി കേസുകളില്‍ പ്രതികളായ മൂന്നു പേര്‍ ഇനി മുതല്‍ നല്ലവരായി നടക്കണമെന്ന് പോലീസ്. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ആര്‍.ഡി.ഒ. കോടതിക്ക് നല്‍കി. മുട്ടം ഗേറ്റിലെ ലങ്കേഷ് എന്ന ലങ്കു(32), മള്ളങ്കൈയിലെ സുബ്ബ എന്ന സുബ്രമണ്യന്‍ (32), വിനോദ് എന്ന വിനോദ് രാജ്(26) എന്നിവര്‍ക്കെതിരെയാണ് നല്ലനടപ്പിന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
ബി.ജെ.പി. പ്രവര്‍ത്തകനും ബന്തിയോട് ഓട്ടോസ്റ്റാന്‍ഡിലെ ്രൈഡവറുമായ ഹേരൂര്‍ സ്വദേശി ലക്ഷ്മണനെ (33) മര്‍ദിച്ച് ഓട്ടോ തീവെച്ച് നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഇതിന് തൊട്ടു പിന്നാലെയാണ് ഇവരെ നല്ലനടപ്പിന് ശിക്ഷിക്കാന്‍ പോലീസ് ആര്‍.ഡി.ഒ.യ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
Keywords: Kumbala, Kasaragod, Kerala, Police, Report, RDO, Court, Driver, BJP volunteer, Police report against 3.
Advertisement: