കുമ്പളയില്‍ നിന്നും മോഷണം പോയ ബൈക്ക് പോലീസ് കണ്ടെത്തി
Apr 18, 2016, 09:00 IST
കുമ്പള: (www.kasargodvartha.com 18.04.2016) കുമ്പള റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷണം പോയ ബൈക്ക് പോലീസ് കണ്ടെത്തി. നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു ബൈക്ക്. കുമ്പള മാട്ടങ്കൈയില്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീടിനടുത്താണ് ബൈക്ക് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.
തൃക്കരിപ്പൂരിലെ ഒരു കടയില്‍ മെക്കാനിക്കായ ബന്തിയോട് മുട്ടം ഗേറ്റിലെ വിജേഷിന്റെ ബൈക്കാണ് രണ്ടുദിവസംമുമ്പ് മോഷണം പോയത്. ട്രെയിന്‍ യാത്രക്കായി എത്തിയ വിജേഷ് ശനിയാഴ്ച രാവിലെ ബൈക്ക് കുമ്പള റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാനില്ലെന്ന് വ്യക്തമായത്.
ട്രെയിന്‍ വന്നതിനാല്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ലോക്ക് ചെയ്യാന്‍ വിജേഷിന് സാവകാശം കിട്ടിയിരുന്നില്ല. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. തുടര്‍ന്ന് കുമ്പള പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടയിലാണ് കുമ്പള മാട്ടങ്കൈയില്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന വിടിനുസമീപത്ത് മുന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലുള്ള ബൈക്ക് ശ്രദ്ധയില്‍പ്പെട്ടത്. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Bike-Robbery, Kumbala, Bandiyod, kasaragod, Police, Railway station, Bike missing, Founded, Vijesh.