പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസിലും പ്രതികളുടെ വീടുകളിലും റെയ്ഡ്
Sep 8, 2012, 22:30 IST
കാസര്‍കോട്: പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസിലും രണ്ട് വീടുകളിലും പോലീസ് റെയ്ഡ് നടത്തി. ആദൂര്‍ സി.ഐ. എ. സതീഷ്കൂമാറിന്റെ നേതൃത്വത്തിലാണ് പെരുമ്പളക്കടവിലെ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസിലും ബോവിക്കാനം മുതലപ്പാറയിലെ ലത്തീഫ്, ജാഫര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയത്.
പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ലത്തീഫും, ജാഫറും ഒളിവിലാണ്. വ്യാഴാഴ്ച വൈകിട്ട് ലത്തീഫിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വാളുകളും ഇരുമ്പുവടികളും പിടികൂടുകയായിരുന്നു.
കള്ളത്തോക്കുമായി പിടിയിലായ ചെങ്കള പഞ്ചായത്ത് ജീവനക്കാരന് മുതലപ്പാറയിലെ അബ്ദുല്‍ ഖാദറും ഇയാളുടെ സഹോദരിപുത്രന് ജാഫറും റിമാന്‍ഡിലാണ്. ജാഫര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ യൂണിറ്റ് ഭാരവാഹിയാണ്. ഇയാളുടെ വീട്ടില്‍ നിന്നും വടിവാളുകളും ഇരുമ്പുവടികളും കണ്ടെടുക്കുകയായിരുന്നു. ഇതിനിടയില്‍ ഇരുമ്പുവടികള്‍ നിര്‍മിച്ചുനല്‍കിയ മുളിയാര്‍ കോട്ടൂരിലെ ഇരുമ്പുപണിക്കാരന് നാരായണനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. സാമ്പിളായി നല്കിയ ഇരുമ്പുവടിയുടെ മാതൃകയില്‍ ഏതാനും വടികള്‍ നിര്‍മിച്ചു നല്‍കിയതായി ഇയാള്‍ പോലീസിനു മൊഴി നല്കി.
വടിയുടെ ആവശ്യം എന്താണെന്നു പറഞ്ഞിരുന്നില്ലെന്നു ഇയാള്‍ പോലീസിന് മൊഴി നല്കി. അതേ സമയം സാമ്പിളായി നല്കിയ ഇരുമ്പുവടി എവിടെ നിന്നാണ് ബോവിക്കാനത്തേക്കു കൊണ്ടുവന്നതിനെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി പോലീസ് വെളിപ്പെടുത്തി.

Keywords: Raid, Arrest, Police, Gun, Custody, Perumbala, Bovikanam, kasaragod, Kerala, Popular Front of India