തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ 86 കിലോ അനധികൃത പടക്കശേഖരം പിടികൂടി; കടയുടമ കസ്റ്റഡിയില്‍
Apr 12, 2016, 16:17 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 12.04.2016) തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ 86 കിലോ അനധികൃത പടക്കശേഖരം പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തു. കടയുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. മെട്ടമ്മലിലെ വാടക ക്വാട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് ഉഗ്രസ്‌ഫോടന ശക്തിയുള്ള പടക്കശേഖരം പിടികൂടിയത്.
തൃക്കരിപ്പൂരില്‍ പടക്കക്കട നടത്തുന്ന നൂറുദ്ദീനെയാണ് കസ്റ്റഡിയിലെടുത്തത്. 30 ഉഗ്രസ്‌ഫോടക ശക്തിയുള്ള ഗുണ്ട്, അമിട്ട് തുടങ്ങിയവയാണ് പിടികൂടിയത്. ചന്തേര എസ് ഐ അനൂപ്കുമാര്‍, അഡീഷണല്‍ എസ് ഐ സുരേന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ ജയചന്ദ്രന്‍, ഡ്രൈവര്‍ ഷു്ക്കൂര്‍ എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
Keywords: Trikaripur, kasaragod, Police-raid, custody, Ammunition found.