city-gold-ad-for-blogger

കാസര്‍കോട്ട് ഹോട്ടലുകളിലും ലോഡ്ജുകളിലും പരക്കെ പോലീസ് റെയ്ഡ്; നിരവധി കേസുകളില്‍ പ്രതികളായവരും കഞ്ചാവുമായി യുവാക്കളും പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 11.03.2020) ജില്ലയിലുടനീളം ഹോട്ടലുകളും, ലോഡ്ജുകളും കേന്ദ്രീകരിച്ച് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ വ്യാപകമായി തിരച്ചില്‍ നടത്തി. ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി അസന്മാര്‍ഗിക പ്രവര്‍ത്തികളും, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളും, ലഹരി ഉത്പനങ്ങളുടെ കച്ചവടവും, ഉപയോഗവും നടക്കുന്നുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങിയ റെയ്ഡ് രണ്ടുമണിക്കൂറുകളോളം നീണ്ടുനിന്നു.

ഒരോ സ്ഥലത്തെയും തെരഞ്ഞെടുത്ത ലോഡ്ജുകളിലാണ് ഡി വൈ എസ് പിമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മഞ്ചേശ്വരം, കുമ്പള ഭാഗങ്ങളില്‍ പരിശോധനയ്ക്ക് കാസര്‍കോട് ഡി വൈ എസ് പിയും, കാസര്‍കോട് ടൗണില്‍ എസ് എം എസ് ഡി വൈ എസ് പിയും, ചെര്‍ക്കള, കളനാട് ഭാഗങ്ങളില്‍ ഡി വൈ എസ് പി നാര്‍ക്കോട്ടിക്ക് സെല്ലും, ഉദുമ, ബേക്കല്‍, പള്ളിക്കര ഭാഗങ്ങളില്‍ ഡി സി ആര്‍ ബി ഡി വൈ എസ് പിയും, കാഞ്ഞങ്ങാട് ടൗണില്‍ ഡി വൈ എസ് പി സി ബ്രാഞ്ചും, നീലേശ്വരം, ചെറുവത്തൂര്‍ ഭാഗങ്ങളില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പിയും നേതൃത്വം നല്‍കി.

പരിശോധനയില്‍ കാഞ്ഞങ്ങാടുള്ള ഒരു ലോഡ്ജില്‍ വെച്ച് കഞ്ചാവും പ്രതികളെയും കസ്റ്റഡിയിലെടുത്തു. കാസര്‍കോട് ലോഡ്ജില്‍ വെച്ച് നിരവധി കേസുകളില്‍പെട്ട നാലു സാമൂഹ്യ വിരുദ്ധരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു. ഹോട്ടലുകളും, ലോഡ്ജുകളും താമസിക്കുന്നവരുടെ വിവരം കൃത്യമായി രജിസ്റ്ററില്‍ സൂക്ഷിക്കാത്ത സ്ഥാപന നടത്തിപ്പുക്കാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

കാസര്‍കോട്ട് ഹോട്ടലുകളിലും ലോഡ്ജുകളിലും പരക്കെ പോലീസ് റെയ്ഡ്; നിരവധി കേസുകളില്‍ പ്രതികളായവരും കഞ്ചാവുമായി യുവാക്കളും പിടിയില്‍

Keywords: Kasaragod, News, Kerala, Police, Youth, Ganja, seized, Police Raid in Hotels and Lodges < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia