city-gold-ad-for-blogger

ദേശദ്രോഹ മുദ്രാവാക്യങ്ങളെഴുതിയ പഴങ്ങള്‍ വിപണിയിലെത്തിയതായി രഹസ്യ വിവരം; പോലീസ് റെയ്ഡ് നടത്തി

കാസര്‍കോട്: (www.kasargodvartha.com 25/01/2017) ദേശദ്രോഹ മുദ്രാവാക്യങ്ങളെഴുതിയ പഴങ്ങള്‍ വിപണിയിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് റെയ്ഡ് നടത്തി. കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെയും മാര്‍ക്കറ്റിലെയും കടകളില്‍ റെയ്ഡ് നടത്തിയത്.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ഇത്തരത്തില്‍ മുദ്രാവാക്യങ്ങളെഴുതിയ സ്റ്റിക്കറൊട്ടിച്ച പഴങ്ങളെത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പഴങ്ങളില്‍ ഇത്തരത്തില്‍ സ്റ്റിക്കറൊട്ടിച്ചത് ബോധപൂര്‍വ്വം കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ കാസര്‍കോട്ട് നടത്തിയ റെയ്ഡില്‍ ഇത്തരത്തില്‍ സ്റ്റിക്കറൊട്ടിച്ച പഴങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് എസ്‌ഐ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അതേസമയം കോട്ടയത്ത് ഇത്തരത്തില്‍ സ്റ്റിക്കറൊട്ടിച്ച പഴങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ദേശദ്രോഹ മുദ്രാവാക്യങ്ങളെഴുതിയ പഴങ്ങള്‍ വിപണിയിലെത്തിയതായി രഹസ്യ വിവരം; പോലീസ് റെയ്ഡ് നടത്തി

ദേശദ്രോഹ മുദ്രാവാക്യങ്ങളെഴുതിയ പഴങ്ങള്‍ വിപണിയിലെത്തിയതായി രഹസ്യ വിവരം; പോലീസ് റെയ്ഡ് നടത്തി

ദേശദ്രോഹ മുദ്രാവാക്യങ്ങളെഴുതിയ പഴങ്ങള്‍ വിപണിയിലെത്തിയതായി രഹസ്യ വിവരം; പോലീസ് റെയ്ഡ് നടത്തി

ദേശദ്രോഹ മുദ്രാവാക്യങ്ങളെഴുതിയ പഴങ്ങള്‍ വിപണിയിലെത്തിയതായി രഹസ്യ വിവരം; പോലീസ് റെയ്ഡ് നടത്തി

Keywords:  Kasaragod, Kerala, Police-raid, Fruits,Fruits Stall, Kasaragod Old bus stand, Kasaragod Market, Police raid in fruit stalls.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia