city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ ആറോളം പടക്കക്കടകളിലും വെടിമരുന്ന് ശാലകളിലും പോലീസ് റെയ്ഡ്; സ്‌ഫോടകവസ്തുശേഖരങ്ങള്‍ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി

കാസര്‍കോട്: (www.kasargodvartha.com 12.04.2016) പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പടക്കക്കടകളിലും വെടിമരുന്ന് ശാലകളിലും പോലീസ് വ്യാപകമായി റെയ്ഡ് നടത്തി. വിഷു മുന്‍നിര്‍ത്തി ജില്ലയിലെ പടക്കക്കടകളില്‍ വന്‍തോതില്‍ വെടിമരുന്നുകള്‍ വില്‍പ്പനക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കാസര്‍കോട്ടും പരിസരങ്ങളിലുമായി ആറോളം പടക്കക്കടകളില്‍ പോലീസ് റെയ്ഡ് നടത്തി.

എന്നാല്‍ സ്‌ഫോടകവസ്തുക്കള്‍ ഇവിടങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചതായി കണ്ടെത്തിയിട്ടില്ല. പോലീസ് റെയ്ഡ് മുന്‍കൂട്ടി മനസിലാക്കി ചില പടക്കകടകളില്‍ നിന്നും സ്‌ഫോകവസ്തുക്കള്‍ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സൂചനയുണ്ട്. വെടിമരുന്ന് ശാലകളിലും നിയമവിരുദ്ധമായി വെടിമരുന്നുകള്‍ സൂക്ഷിച്ചതായി കണ്ടെത്തിയിട്ടില്ല. നിയമപ്രകാരം അനുവദിച്ചതിലുമധികം പടക്കങ്ങളും സ്‌ഫോടകവസ്തുക്കളും സൂക്ഷിക്കരുതെന്നും പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പടക്കനിര്‍മ്മാണശാലകളിലും വില്‍പ്പനകേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന സ്ഥലങ്ങളിലും അതീവജാഗ്രതപാലിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായി ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്കുമുമ്പ് വെടിക്കെട്ട് ദുരന്തമുണ്ടായ നീലേശ്വരത്തെ വെടിമരുന്ന് ശാലയില്‍ പോലീസ് തിങ്കളാഴ്ച വിശദമായ പരിശോധനയാണ് നടത്തിയത്. ഇവിടെയുണ്ടായ അപകടത്തില്‍ സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ ദാരുണമായി മരണപ്പെട്ടിരുന്നു. പടക്കശാലകളില്‍ മുന്‍കരുതലായി തീകെടുത്തുന്ന ഫയര്‍ എസ്റ്റിംഗ്വിഷറും അടിയന്തിരവാതിലുകളും സ്ഥാപിക്കാനുള്ള നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അഞ്ചോളം പടക്കക്കടകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

ഹൊസ്ദുര്‍ഗ്, ബേക്കല്‍, അമ്പലത്തറ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, രാജപുരം, ചന്തേര, ബേഡകം, കുമ്പള, മഞ്ചേശ്വരം, ആദൂര്‍, ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ പടക്കക്കടകളിലും പോലീസ് മിന്നല്‍പ്പരിശോധന നടത്തി.
കാസര്‍കോട്ടെ ആറോളം പടക്കക്കടകളിലും വെടിമരുന്ന് ശാലകളിലും പോലീസ് റെയ്ഡ്; സ്‌ഫോടകവസ്തുശേഖരങ്ങള്‍ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി

Keywords:  kasaragod, Police-raid, Badiyadukka, Kumbala, Nileshwaram, Hosdurg, Bekal, chandera, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia