പീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങിമരിച്ച സംഭവം; ഡ്രൈവറുടെ വീട്ടില്‍ റെയ്ഡ്
May 3, 2012, 13:32 IST
നീലേശ്വരം: പീഡനത്തെതുടര്‍ന്ന് യുവതി തൂങ്ങി മരിച്ച കേസില്‍ പ്രതിയായ ഓട്ടോഡ്രൈവറുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.
കരിന്തളം കയനിയിലെ അഭിലാഷിന്റെ വീട്ടിലാണ് ബുധനാഴ്ച നീലേശ്വരം പോലീസ് റെയ്ഡ് നടത്തിയത്.എന്നാല്‍ അഭിലാഷിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കരിന്തളം കയനിയിലെ റീജ (21) വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ അഭിലാഷിനെതിരെ നീലേശ്വരം പോലീസ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു.
ഒന്നര മാസം മുമ്പാണ് പാ ല്‍ സൊസൈറ്റി ജീവനക്കാരിയായ റീജയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റീജയെ അഭിലാഷ് വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും ചെയ്തതോടെയാണ് ഇതിലുള്ള മനോവിഷമത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണെങ്കിലും പ്രതി ഇപ്പോഴും ഒളിവില്‍ തന്നെയാണ്.

Keywords: Kasaragod, Nileshwaram, Auto, Driver.