നഗരത്തിലെ ലോഡ്ജിലെ ചൂതാട്ട കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്; പ്രമുഖര്‍ ഉള്‍പ്പടെ 8 പേര്‍ അറസ്റ്റില്‍
Jun 5, 2012, 13:15 IST
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പ്രമുഖ ലോഡ്ജ് കേന്ദ്രീകരിച്ച് വന്‍ ചൂതാട്ടത്തിലേര്‍പ്പെട്ടുവന്ന എട്ടുപേരെ കാസര്‍കോട് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജ് റെയ്ഡ് ചെയ്തത്.
കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അപ്‌സര റീജ്യന്‍സിയിലാണ് പോലീസ് റെയ്ഡ് നടത്തിയത്. സമൂഹത്തിലെ പ്രമുഖരായ എട്ടുപേരാണ് പോലീസിന്റെ പിടിയിലായത്. 15,390 രൂപ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മാര്‍ക്കറ്റ്കുന്നിലെ അബ്ദുല്‍ സത്താര്‍(37), തളങ്കര പടിഞ്ഞാറിലെ അബ്ദുല്‍ ഖാദര്‍(31), പള്ളിക്കരയിലെ മുസ്തഫ(36), ദീനാര്‍ നഗറിലെ മുഹമ്മദ് കുഞ്ഞി(26), എരിയാലിലെ അബ്ദുല്ല കുഞ്ഞി(45), അടുക്കത്ത്ബയലിലെ ഹമീദ്(52), പള്ളിക്കരയിലെ അബ്ദുല്‍ മജീദ്(32), തെരുവത്തെ മുഹമ്മദ് സമീര്‍(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളായി ലോഡ്ജ് കേന്ദ്രീകരിച്ച് ചൂതാട്ടം നടന്നുവരികയായിരുന്നു. ലോഡ്ജ് അധികൃതരുടെ ഒത്താശയോടെയാണ് ചൂതാട്ട കേന്ദ്രം പ്രവര്‍ത്തിച്ചുവന്നതെന്നാണ് വിവരം.

Keywords: Gambling, Arrest, Police-raid, Lodge, Kasaragod