Community Service | ഞാറ്റുവേലയുടെ വിള; നെല്ല് അവിലാക്കി കയ്യൂർ ബഡ്സ് സ്കൂളിന് നൽകി പോലീസ്

● പോലീസുകാർ സ്വയം കൃഷി ചെയ്ത് ഉത്പാദിപ്പിച്ച ഈ നെല്ല്, സ്കൂളിലേക്ക് എത്തിക്കുകയായിരുന്നു.
● ബഡ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജിത്ത് സ്കൂൾ പ്രിൻസിപ്പൽ കെ.വി സുനിത ടീച്ചർക്ക് കൈമാറി.
● ചടങ്ങിൽ കേരള പോലിസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രാജ് കുമാർ ബാവിക്കര അദ്ധ്യക്ഷനായിരുന്നു.
കാസർകോട്: (KasargodVartha) കേരള പോലീസ് അസോസിയേഷൻ 35-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കൊടക്കാട് വയലിൽ സംഘടിപ്പിച്ച ‘ഞാറ്റുവേല’ യിലൂടെ കൊയ്തെടുത്ത നെല്ല് കുത്തി അവിലാക്കി കയ്യൂർ സ്നേഹതീരം ബഡ്സ് സ്കൂളിനു നൽകി. പോലീസുകാർ സ്വയം കൃഷി ചെയ്ത് ഉത്പാദിപ്പിച്ച ഈ നെല്ല്, സ്കൂളിലേക്ക് എത്തിക്കുകയായിരുന്നു.
സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരം, പോലീസുകാർ സ്വയം കൊയ്ത നെല്ല് അവിലാക്കി നൽകുകയായിരുന്നു. സമ്മേളനത്തിൻ്റെ ഭാഗമായി സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഫൈബർ കസേരകൾ നൽകിയതും പൊലീസിൻ്റെ സേവനങ്ങൾക്ക് പൊൻ തൂവലായി. ബഡ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജിത്ത് സ്കൂൾ പ്രിൻസിപ്പൽ കെ.വി സുനിത ടീച്ചർക്ക് കൈമാറി.
ചടങ്ങിൽ കേരള പോലിസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രാജ് കുമാർ ബാവിക്കര അദ്ധ്യക്ഷനായിരുന്നു. സംഘടനയുടെ ട്രഷറർ പി വി സുധീഷ്, കെ.പി എ ജോ സെക്രട്ടറി കെ ടി രജീഷ്, പി ടി എ പ്രസിഡണ്ട് ഇ. ഇന്ദുലേഖ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.പി എ വൈസ് പ്രസിഡണ്ട് ടി വി പ്രമോദ് സ്വാഗതവും ടി. സുജിത്ത് നന്ദിയും പറഞ്ഞു.
ഈ വാർത്ത പങ്കിടുക! പൊലീസിൻ്റെ നന്മ നാടറിയട്ടെ. നിങ്ങളുടെ ഷെയർ, നല്ല വാക്കുകൾ എന്നിവ ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമാണ്.
Police harvested rice through 'Njattuvela' and provided it to Kayoor Buds School, along with fiber chairs, as part of a community service initiative.
#CommunityService #PoliceInitiative #RiceDonation #KeralaNews #SchoolSupport #PoliceAssociation