city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കിണറ്റില്‍ മൃതദേഹമുള്ളതായുള്ള നാടകം ഒരുക്കിയവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി

ബദിയഡുക്ക: (www.kasargodvartha.com 14/08/2015) പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ കിണറ്റിലെ മൃതദേഹം ഉള്ളതായി പ്രചരണം നടത്തിയവരെ കണ്ടെത്താന്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് എതിര്‍ത്തോട് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഷോപ്പിംഗ് കോംപ്ലക്‌സിന് പിറകിലെ കിണറ്റില്‍ മൃതദേഹമുള്ളതായി സംശയിക്കുന്ന രീതിയില്‍ പാന്റും, ടീഷര്‍ട്ടും മറ്റും വെച്ച് ചിലര്‍ നാടകം നടത്തിയത്.

പാന്റ്, ടീഷര്‍ട്ട് എന്നിവ കൂടാതെ, മില്‍മ പാലിന്റെ പൊട്ടിച്ച പാക്കറ്റും, ലെയ്‌സ്, ചിപ്‌സ്, പ്ലാസ്റ്റിക് കവര്‍, ചെരിപ്പ് തുടങ്ങിയവും കിണറ്റിന് സമീപം കണ്ടെത്തിയിരുന്നു. ഇതിനടുത്ത് ഒരു യുവതിയുടെ ഫോട്ടോയും, രണ്ട് അഭിഭാഷകരുടെ ഫോണ്‍ നമ്പറും കണ്ടെത്തിയിരുന്നു. ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധര്‍ രാവിലെ 10 മണിയോടെ തുടങ്ങിയ തിരച്ചില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ തുടര്‍ന്നു.

തിരച്ചിലിന്റെ തുടക്കത്തില്‍ തന്നെ കിണറ്റില്‍ ആരുമില്ലെന്ന് ഫയര്‍ഫോഴ്‌സിന് മനസ്സിലായിരുന്നു. എന്നാല്‍ പിന്നീട് എന്തെങ്കിലും രീതിയിലുള്ള സംശയം നാട്ടുകാര്‍ക്കോ, മറ്റോ ഉണ്ടാകേണ്ടെന്ന് കരുതിയാണ് ഓക്‌സിജന്‍ സിലണ്ടര്‍ അടക്കം ഘടിപ്പിച്ചു കൊണ്ട് കിണറിന്റെ ആഴത്തിലിറങ്ങി ഫയര്‍ഫോഴ്‌സ് അരിച്ചു പൊറുക്കിയത്. എന്നാല്‍ കിണറ്റില്‍ നിന്നും ഒന്നും കണ്ടെത്താനായില്ല.

അതേസമയം നാട്ടുകാരും പള്ളിക്കമ്മിറ്റി ഭാരവാഹികളും ഈ നാടകം കളിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ എസ്.ഐ എം. ലക്ഷ്മണന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പള്ളിക്കോമ്പൗണ്ടില്‍ ഹോട്ടല്‍ നടത്തിവന്നിരുന്ന കപ്പണ അബ്ദുല്ല എന്നയാളോട് വ്യക്തിവിരോധം തീര്‍ക്കാന്‍ ചിലര്‍ നാടകം ആസൂത്രിതമായി നടത്തിയതാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

പള്ളിക്കിണറ്റില്‍ ഒരാള്‍ മരിച്ചിട്ടുണ്ടെന്ന വാര്‍ത്ത പരന്നതോടെ നൂറുകണക്കിന് പേരാണ് സ്ഥലത്തേക്കെത്തിയത്. ബദിയഡുക്ക, പൈക്ക, നെല്ലിക്കട്ട മുള്ളേരിയ. ചെര്‍ക്കള ഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ ഇവിടേക്ക് ഒഴുകിയെത്തിയത്. ഇതേതുടര്‍ന്ന് പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിന് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു.

കിണറ്റില്‍ മൃതദേഹമുള്ളതായുള്ള നാടകം ഒരുക്കിയവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി

Keywords : Badiyadukka, Well, Dead body, Police, Fire force, Natives, Kasaragod, Police probe on miss leading police and fire force. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia