ശുചിത്വ സുന്ദര കലാനഗരത്തിനായി പോലീസ് സംഘടനാ പ്രവര്‍ത്തകര്‍ കൈകോര്‍ത്തു
Nov 25, 2019, 15:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.11.2019) അറുപതാം കേരളസ്‌കൂള്‍ കലോത്സവം അവിസ്മരണീയമാക്കുന്നതിനായി കേരള പോലീസ് അസോസിയേഷന്‍, കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ജില്ലയിലെ പോലീസ് സംഘടനാ പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരം ശുചീകരിച്ചു.
പരിപാടിയുടെ ഉദ്ഘാടനം എം രാജഗോപാലന്‍ എം.എല്‍.എ.നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് ഐ പി എസ്, പി.കെ.സുധാകരന്‍ ഡി വൈ എസ് പി എന്നിവര്‍ മുഖ്യാതിഥികളായി
രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ നീണ്ടു നിന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ ഇരുന്നൂറിലധികം പേര്‍ പങ്കെടുത്തു. ശുചീകരണ പരിപാടിക്ക് സംഘടനാ ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ വി, മഹേഷ് പി പി ,രവീന്ദ്രന്‍ പി, ഇട്ടമ്മല്‍ നായനാര്‍ നഗര്‍ കതിര്‍ പുരുഷ സഹായ സംഘം പ്രവര്‍ത്തകര്‍, ഇല്യാസ് നഗര്‍ ബ്രദേഴ്സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പം നഗരസഭാ കൗണ്‍സിലര്‍മാരും നേതൃത്വം നല്‍കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News School-Kalolsavam, Police, Kasaragod, Kanhangad, Kanhangad-town, MLA, SP, Cleaning, Police organizers have joined hands for a clean and beautiful city