city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡി­സം­ബര്‍ ആ­റി­ന് ബസുകള്‍ ഓ­ടിക്കും വ്യാപാ­ര സ്ഥാപന­ങ്ങള്‍ തു­റക്കും

ഡി­സം­ബര്‍ ആ­റി­ന് ബസുകള്‍ ഓ­ടിക്കും വ്യാപാ­ര സ്ഥാപന­ങ്ങള്‍ തു­റക്കും
കാസര്‍കോട്: ഡിസംബര്‍ ആറാം തീയതി ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്താനാവശ്യമായ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാതല സാമാധാന സമിതി യോഗം പോലീസിനെ അധികാരപ്പെടുത്തി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമാധാന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.

സമാധാന ഭംഗം ഉണ്ടാക്കുന്നവരെ നേരിടാന്‍ പോലീസ് സേന ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പോലീസ് സുപ്രണ്ട് എസ്.സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ പ്രശ്‌നമണ്ടായ സ്ഥലങ്ങളും വ്യക്തികളും പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്. എവിടെയെങ്കിലും അക്രമണം നടത്തിയാല്‍ അക്രമികളെക്കുറിച്ച് പോലീസിനു വിവരം നല്‍കാന്‍ വീട്ടുകാരും,നാട്ടുകാരും,വ്യാപാര സ്ഥപന ഉടമകളും മുന്നോട്ട് വരണമെന്ന് എസ്.പി. അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും തരത്തിലുള്ള അക്രമണ സൂചന ലഭിച്ചാലുടന്‍ അത് തടയാന്‍ മതസംഘടനകളും, രാഷ്ട്രീയ പാര്‍ചട്ടി പ്രവര്‍ത്തകരും ശ്രമിക്കണം.

കാസര്‍കോടിന്റെ തീരാ കളങ്കമായ ഡിസംബര്‍ ആറാം തീയതിയില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ എന്നന്നേക്കും തുടച്ചു മാറ്റാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണം. എവിടെയെങ്കിലും അക്രമം മൂലം നാശനഷ്ടം സംഭവിച്ചാല്‍ അക്രമകാരികളെ കണ്ടെത്തി അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുകയും അവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഡിസംബര്‍ ആറിനു കാസര്‍കോട് ബസ്സ്,വാഹന സഞ്ചാരങ്ങള്‍ക്ക് മുടക്കം ഉണ്ടാവുന്നതല്ല. എല്ലാ കടകളും അന്ന് തുറന്ന് പ്രവര്‍ത്തിക്കും. ജനജീവിതം സാധാരണ സ്ഥിതിയിലാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും പോലീസ് എടുത്തിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ പോലീസ് റോന്ത് ചുറ്റും.

എല്ലാ കേന്ദ്രങ്ങളിലും സമാധാനം നിലനിര്‍ത്താന്‍ ബന്ധപ്പെട്ട പ്രദേശത്തെ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും,ബസ്സുടമകളുടെയും,രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തകരുടെയും യോഗം ഓരോ സ്ഥലത്തും ചേര്‍ന്ന് ജനജീവിതം സാധാരണ സ്ഥിതിയിലാക്കന്‍ നടപടി എടുക്കും. സമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അന്നത്തെ ദിവസം ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. മധൂര്‍,മൊഗ്രാല്‍ പുത്തൂര്‍, മഞ്ചേശ്വരം എന്നീ പഞ്ചായത്തുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും.

യോഗത്തില്‍ എം.എല്‍.എ. മാരായ എന്‍.എ.നെല്ലിക്കുന്ന്,പി.ബി.അബ്ദുര്‍ റസാഖ്, ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, ജില്ലാ പോലീസ് സൂപ്രണ്ട് എസ്.സുരേന്ദ്രന്‍, അസിസ്റ്റന്റ് കളക്ടര്‍ എസ്.വെങ്കടപതി, എ.എസ്.പി. മാരായ ടി.കെ.ഷിബു,എച്ച് മഞ്ജുനാഥ, എ.ഡി.എം. എച്ച്.ദിനേശ്, ഡി.വൈ.എസ്.പി. എ.എ.റോക്കി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.സതീഷ്‌കുമാര്‍, മുന്‍ എം.എല്‍.എ. മാരായ കെ.പി.സതീശ് ചന്ദ്രന്‍, സി.എച്ച്.കുഞ്ഞമ്പു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ഗംഗാധരന്‍ നായര്‍, എ.അബ്ദുര്‍ റഹിമാന്‍, പി.എ.അഷ്‌റഫ് അലി, ബാലകൃഷ്ണ വോര്‍കോട്‌ലു, സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ.കെ.ശ്രീകാന്ത്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കുഞ്ഞിരാമന്‍ കൊടക്കാട്,ബി.സുകുമാരന്‍, ഹാജി എ.എം.മൊഗ്രാല്‍, കരിവെള്ളൂര്‍ വിജയന്‍, മണികണ്ഠന്‍, കെ.വിജയന്‍, എം.യഹ്‌യ ആരിക്കാടി, മുഹമ്മദ് വടക്കേക്കര, ഷാഫി ചെമ്പരിക്ക, വി.കമ്മാരന്‍,ബസുടമാ സംഘടനാ പ്രതിനിധികളായ കെ.ഗിരീഷ്, എസ്.രാധാകൃഷ്ണന്‍, പി.എ.മുഹമ്മദ്കുഞ്ഞി, സി.എ.മുഹമ്മദ്കുഞ്ഞി, ശങ്കര്‍ നായ്ക്, ബി,സി.മധുസൂദനന്‍, വ്യാപാരി - വ്യവസായി സംഘടനാ പ്രതിനിധികളായ എന്.എം.സബൈര്‍, ഉമേഷ് സാല്യന്‍, ഹോട്ടല്‍-റസ്റ്റേറന്റ് സംഘടനാ ഭാരവാഹി സത്യന്‍.സി. ഉപ്പള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


Keywords:  Bus, Merchant, Kasaragod, Harthal, Collectorate, Protect, Police, Employees, District Collector, Attack, Political party, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia