പോലീസ് ഓഫീസറുടെ മരണം: ഇടിച്ച ഓട്ടോ കണ്ടെത്താനാവാത്തതില്‍ പോലീസിലും പ്രതിഷേധം
Mar 18, 2013, 19:16 IST
![]() |
Roopesh |
എന്നാല്‍ ഓട്ടോയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ കിട്ടുവാന്‍ തടസമാകുന്നു. മൂന്നു ദിവസം തുടര്‍ച്ചയായി ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ ജോലിചെയ്യുകയായിരുന്നു രൂപേഷ്. സംഭവ ദിവസം സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ എമര്‍ജന്‍സി ഡ്യൂട്ടി റസ്റ്റ് എന്ന് രേഖപ്പെടുത്തി അത്യാവശ്യ കാര്യത്തിനായാണ് രൂപേഷ് വീട്ടിലേക്ക് പുറപ്പെട്ടത്. ഈ സമയത്താണ് അപകടം നടന്നത്.
മൂന്ന് ദിവസം തുടര്‍ച്ചയായി ജോലി ചെയ്തതിനാല്‍ ജോലിക്കിടയില്‍ വീട്ടിലേക്ക് പോയതായാണ് സഹപ്രവര്‍ത്തകര്‍ കരുതുന്നത്. ജോലിക്കിടയില്‍ അപകടം നടന്നിട്ടും അധികൃതര്‍ രൂപേഷിന്റെ കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് സഹപ്രവര്‍ത്തകരുടെ ആരോപണം. രൂപേഷിന്റെ പേരില്‍ പിലാത്തറയിലുണ്ടായിരുന്ന ഭൂമി തുഛമായ തുകയ്ക്ക് വിറ്റാണ് ചികിത്സയ്ക്ക് പണം കണ്ടെത്തിയത്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Protestation,Police-officer, Death, Police, Kasaragod, House, Police-station, Kerala, Police officer's death: unidentified auto rickshaw could not find