തൃക്കരിപ്പൂരില്‍ എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡില്‍പ്പെട്ട പോലീസുകാരെ ആക്രമിച്ചു
Jun 27, 2012, 10:27 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ വാറണ്ട് പ്രതികളെ പിടികൂടാനെത്തിയ എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡില്‍പ്പെട്ട രണ്ട് പോലീസുകാരെ ഒരു സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ചീമേനി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രഘുനാഥ്(1390), കാഞ്ഞങ്ങാട് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ ഫിറോസ്(1022) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ ഓട്ടോറിക്ഷയില്‍ വാറണ്ട് പ്രതികളെ പിടികൂടാനെത്തിയതായിരുന്നു ഇവര്‍. തൃക്കരിപ്പൂര്‍ പഴയ ഫയര്‍ഫോഴ്‌സ് ഓഫീസിന് സമീപത്തെ ഒരു വാറണ്ട് പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് ഇവരെ ഒരു സംഘം ഓട്ടോറിക്ഷയില്‍ നിന്നും വലിച്ചുപുറത്തിട്ട് ആക്രമിച്ചത്. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് എത്തുമ്പോഴേക്കും അക്രമിസംഘം സ്ഥലം വിട്ടിരുന്നു.
അക്രമസംഭവവുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍ സ്വദേശികളായ ആസിഫ്, മുസ്താഖ്, സക്കറിയ, ഇംത്യാസ് എന്നിവര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. 20 ഓളം പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Keywords: Police officers, Attacked, Trikaripur, Kasaragod