വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി
Jun 1, 2012, 10:15 IST
കാസര്‍കോട്: ജില്ലയില്‍ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് എ.ആര്‍ ക്യാമ്പില്‍ വെച്ച് യാത്രയയപ്പ് നല്‍കി. യോഗം ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്‌സ് അേേസാസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി. ബാലൃഷ്ണന്‍ നായര്‍, സെക്രട്ടറി പി. കെ ശ്രീകുമാര്‍, പോലീസ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കരുണാകരന്‍, വിജയകുമാര്‍, രത്‌നാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kasaragod, Police-officer, Sent off, Police officers association