വാശിയേറിയ പോലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തിന് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ വിജയം
Jul 24, 2015, 21:17 IST
കാസര്‍കോട്: (www.kasargodvartha.com 24/07/2015) വാശിയേറിയ ജില്ലാ പോലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഔദ്യോഗിക വിഭാഗം അസോസിയേഷന്‍ ഭരണം നിലനിര്‍ത്തി. ഔദ്യോഗിക പക്ഷത്തിന് 18 സീറ്റും ഇടത് അനുകൂല വിഭാഗത്തിന് 17 സീറ്റുമാണ് ലഭിച്ചത്. ഒരു സീറ്റിന്റെ പിന്‍ബലത്തിലാണ് ഔദ്യോഗിക പക്ഷം ഭരണം നിലനിര്‍ത്തിയത്.
കഴിഞ്ഞതവണ ആകെയുള്ള 34 സീറ്റില്‍ 28 സീറ്റും ഔദ്യോഗിക പക്ഷത്തിനായിരുന്നു. ആറ് സീറ്റ് മാത്രമാണ് ഇടതു അനുകൂല വിഭാഗത്തിന് ലഭിച്ചത്. ഔദ്യോഗിക പക്ഷത്ത് നിന്നും വിജയിച്ചവരില്‍ നിലവിലുള്ള ജില്ലാ പ്രസിഡണ്ട് കെ. സന്തോഷ് കുമാര്‍, ജില്ലാ ട്രഷറര്‍ വി.കെ ശശികുമാര്‍, ജില്ലാ എക്‌സിക്യുട്ടീവ് അംഗം രാജീവന്‍ എന്നിവരും പെടും.
ചീമേനി, അമ്പലത്തറ എന്നിവിടങ്ങളില്‍ ഔദ്യോഗിക വിഭാഗം എതിരില്ലാതെയാണ് വിജയിച്ചത്. അമ്പലത്തറയില്‍ വി.കെ ശശികുമാറും, ചീമേനിയില്‍ രാജീവനുമാണ് വിജയിച്ചത്. ചന്തേര, ചീമേനി, ഹൊസ്ദുര്‍ഗ്, അമ്പലത്തറ, കോസ്റ്റല്‍, എ.ആര്‍ ക്യാമ്പിലെ ഒമ്പത് സീറ്റ്, വനിതാ സെല്ലിലെ രണ്ട് സീറ്റ്, സ്‌പെഷ്യല്‍ യൂണിറ്റിലെ ഒരു സീറ്റ് എന്നിവയിലാണ് ഔദ്യോഗിക വിഭാഗം വിജയിച്ചത്.
ഇടതുപക്ഷ വിഭാഗം നീലേശ്വരം, കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂം, രാജപുരം, ബേഡകം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, ആദൂര്‍, മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, കാസര്‍കോട് ട്രാഫിക്, എ.ആര്‍ ക്യാമ്പിലെ നാല് സീറ്റ് എന്നിവിടങ്ങളിലാണ് വിജയിച്ചത്. ഇടത് അനുകൂല വിഭാഗം വിജയിച്ച നീലേശ്വരം, കാസര്‍കോട് ട്രാഫിക്, എ.ആര്‍ ക്യാമ്പിലെ ഡി കമ്പനി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് ഔദ്യോഗിക പക്ഷം തോറ്റത്.
ബേക്കലില്‍ രണ്ട് വോട്ടിനും, ബേഡകത്ത് ഒരു വോട്ടിനുമാണ് ഒൗദ്യോഗിക വിഭാഗം പരാജയപ്പെട്ടത്. നിലവിലുള്ള ജില്ലാ പ്രസിഡണ്ട് കെ. സന്തോഷ് ഒമ്പതിനെതിരെ 20 വോട്ടുകള്‍ക്കാണ് വിജയിച്ചത്. നിലവിലുള്ള ജില്ലാ ജോ. സെക്രട്ടറി ശ്രീനാഥ് എ.ആര്‍ ക്യാമ്പില്‍ നിന്നും വിജയിച്ചിരുന്നു.
Keywords : Kasaragod, Kerala, Police, Election, Winner, Police Officers Association.