city-gold-ad-for-blogger

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കാസര്‍കോട്ട് ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 03.08.2014) കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ഞായറാഴ്ച രാവിലെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു. ജില്ലാ പ്രസിഡണ്ട് ടി.പി. സുമേഷിന്റെ അധ്യക്ഷതയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി.

ഡി.വൈ.എസ്.പി.മാരായ കെ.രഘുരാമന്‍, പി. തമ്പാന്‍, ടി.പി.രഞ്ജിത്ത്, കെ.കെ.അജി, സംഘടനാ നേതാക്കളായ  സതീഷ് കുമാര്‍ ആനക്കല്‍, കെ. പി. മോഹനന്‍, പി.ശാഹുല്‍ ഹമീദ്, കെ. മണികണ്ഠന്‍, ബാലകൃഷ്ണന്‍ കല്ലറ, കെ. സന്തോഷ്, പി.മുരളീധര്‍, പി.മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട് ടി.പി. സുമേഷ് പതാക ഉയര്‍ത്തിയതോടെയാണ്് സമ്മേളനം ആരംഭിച്ചത്. സമ്മേളനം വൈകിട്ട് സമാപിക്കും.

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കാസര്‍കോട്ട് ആരംഭിച്ചു

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കാസര്‍കോട്ട് ആരംഭിച്ചു

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കാസര്‍കോട്ട് ആരംഭിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഞാന്‍ ഏകാധിപതിയായിരുന്നുവെങ്കില്‍ ഒന്നാംക്ലാസില്‍ ഗീത നിര്‍ബന്ധമാക്കുമായിരുന്നു: സുപ്രീം കോടതി ജഡ്ജ്

Keywords: Kasaragod, Kerala, Police, Office, Kerala Police Officers Association, Flag, President, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia