പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
Dec 27, 2012, 23:07 IST

കാസര്‍കോട്: കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് കാസര്‍കോട് പുലിക്കുന്നില്‍ ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. കുമ്പള സി.ഐ. ടി.പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ എം. അബ്ദുര്‍ റഹീം, കെ. മണികണ്ഠന്‍ നായര്‍, പി. മുരളീധരന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.
ഡിസംബര്‍ 31 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹൊസ്ദുര്‍ഡ് എ.എസ്.ഐ. കെ. തമ്പാന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ എം. തോമസ് എന്നിവര്‍ക്ക് എ.ആര്‍. ക്യാമ്പില്‍ വെച്ച് യാത്രയയപ്പും നല്‍കി.
ജില്ലാ സെക്രട്ടറി കെ. സുകുമാരന്‍ സ്വാഗതം പറഞ്ഞു. പുലിക്കുന്നിലെ പഴയ ഡി.പി.ഒവിലാണ് ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുക.
Keywords: Police, District, Committee, Office, Inaguration, Kasaragod,Pulikunnu, Kumbala, Hosdurg, Kerala.