പൂഴിമാഫിയയുമായി ബന്ധം; പൂഴിക്കടത്ത് പിടികൂടാന്‍ പോയ പോലീസിന് പിടികൂടാനായില്ല, പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു
Sep 5, 2016, 11:00 IST
ആദൂര്‍: (www.kasargodvartha.com 05/09/2016) പൂഴിമാഫിയയുമായി ബന്ധമുള്ള പോലീസുകാരനെ കാസര്‍കോട് പോലീസ് ചീഫ് തോംസണ്‍ ജോസ് സസ്‌പെന്‍ഡ് ചെയ്തു. ആദൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സി.എച്ച് പവിത്രനെയാണ് ആദൂര്‍ എസ്.ഐ. എ. സന്തോഷ് കുമാറിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.
ഡ്രൈവര്‍ പരിശീലനത്തിന് പോയതിനാല്‍ പവിത്രനായിരുന്നു എസ്.ഐയുടെ ഡ്രൈവറുടെ ചുമതല. സെപ്തംബര്‍ ഒന്നിന് രഹസ്യവിവരം ലഭിച്ച് ഗാളിമുഖത്ത് മണല്‍ കടത്ത് പിടികൂടാന്‍ പോയ പോലീസിന് മണല്‍ കടത്ത് പിടികൂടാനായില്ല. എന്നാല്‍ മണല്‍ കടത്തിയതായി എസ് ഐയ്ക്ക് വിവരം ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് മണല്‍ കടത്തിന് നേതൃത്വം നല്‍കിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് മണല്‍ കടത്ത് വിവരം പിടികൂടാന്‍ എത്തുന്നുണ്ടെന്ന പവിത്രന്റെ ഫോണ്‍ സന്ദേശം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് പവിത്രനെതിരെ പോലീസ് നടപടിയെടുക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Police, Police-officer, suspension, Police officer suspended for Supporting sand mafia.