വിദ്യാനഗര്‍ സ്റ്റേഷനില്‍ തോക്കുപൊട്ടി; പോലീസുകാരും പ്രതികളും പരിഭ്രാന്തരായി
Jun 23, 2014, 11:47 IST
വിദ്യാനഗര്‍: (www.kasargodvartha.com 23.06.2014) വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ തോക്ക് പൊട്ടി. സംഭവം എസ്.ഐ ഉള്‍പെടെയുള്ള പോലീസുകാരെയും ലോക്കപ്പിലുള്ള പ്രതികളേയും പരാതി പറയാനെത്തിയ പൊതു ജനങ്ങളെയും പരിഭ്രാന്തരാക്കി.
തിങ്കളാഴച രാവിലെ 8.45 മണിയോടെയാണ് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ കൈയിലെ സര്‍വ്വീസ് പിസ്റ്റോളില്‍ നിന്ന് വെടിയുതിര്‍ന്നത്. വെടിയുണ്ട തുളച്ചുകയറി തറയിലെ ടൈല്‍സ് പൊട്ടുകയും ചെയ്തു.
ശനിയാഴ്ച രാത്രി പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ തിങ്കളാഴ്ച രാവിലെ ഡ്യൂട്ടി മറ്റൊരു പോലീസുകാരനു കൈമാറുന്നതിനിടെ പിസ്റ്റോള്‍ പരിശോധിക്കുമ്പോള്‍ അബദ്ധത്തില്‍ പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സ്‌റ്റേഷനില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടവര്‍ ആദ്യം കരുതിയത് വാഹനത്തിന്റെ ടയര്‍ പൊട്ടിയതാകാമെന്നാണ്. സംഭവത്തില്‍ പോലീസുകാരനെതിരെ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഇറാനുമായി സൗഹൃദം; അമേരിക്കയുമായി ഇസ്രായേല്‍ ഇടയുന്നു
Keywords: Kasaragod, Vidya Nagar, Police, Police-Station, Complaint, Pistol, Duty, Tiles, Lockup, Police officer opens fire in police station.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067