city-gold-ad-for-blogger

കഞ്ചാവ് വില്‍പ്പന; രാത്രികാല തട്ടുകടകള്‍ക്ക് ഇനിമുതല്‍ പോലീസ് നിരീക്ഷണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.07.2017) കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് രാത്രികാല തട്ടുകടകള്‍ക്ക് ഇനി മുതല്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുന്നു. കാഞ്ഞങ്ങാട് സബ്ഡിവിഷന്‍  പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ രാത്രികാല കച്ചവടം നടത്തുന്ന തട്ടുകടകള്‍ നിരീക്ഷിക്കുമെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി  കെ ദാമോദരന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പെരിയ ദേശീയപാതയില്‍ തട്ടുകടകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, മദ്യം വില്‍പ്പന നടത്തുന്നതിന്റെ പേരില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രാത്രികാല തട്ടുകടകള്‍ നിരീക്ഷിക്കാന്‍ ഡി വൈ എസ് പി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. ദേശീയപാതയില്‍ തട്ടുകടയില്‍ എത്തുന്നത് അധികവും അന്യസംസാഥാന തൊഴിലാളികളാണ്. ഇവരില്‍ അധികവും ടാങ്കര്‍ ലോറി, ചരക്ക് ലോറി ഡ്രൈവര്‍മാറാണ്. ഡ്രൈവര്‍മാര്‍ കഞ്ചാവും മദ്യവും ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ക്ക് വേണ്ടി തട്ടുകടക്കാര്‍ ഭക്ഷണത്തിന് പുറമേ കഞ്ചാവും മദ്യവും രഹസ്യമായി സൂക്ഷിച്ച വെച്ച് നല്‍കുന്നുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പെരിയിയല്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റ സംഭവവും തട്ടുകട കേന്ദ്രീകരിച്ചുള്ള മദ്യ വില്‍പ്പനയുടെ ഭാഗമായിട്ടാണ്.തട്ടുകടകളില്‍ ഉപയോഗിക്കുന്ന ഭക്ഷണവും ആര്യോഗ്യ വിഭാഗം പരിശോധന നടത്തണമെന്നും പറയുന്നുണ്ട്. എന്നാല്‍ തട്ടുകടകളിലെ ഭക്ഷണങ്ങള്‍ ആര്യോഗ്യ വിഭാഗം അധികൃതര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ലെന്ന് വ്യാപാരി
കള്‍ പറയുന്നു.

തട്ടുകടകള്‍ കേന്ദ്രീകരിച്ച് ചിലര്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ഉപജീവനത്തിനായി പാതയോരങ്ങളില്‍ തട്ടുകടകള്‍ നടത്തുന്ന പാവപ്പെട്ടവരെപ്പോലും പ്രതികൂലമായി ബാധിക്കുന്നു അതു കൊണ്ട് തന്നെ തട്ടുകടകള്‍ കേന്ദ്രീകരിച്ച മദ്യവും മയക്കുമരുന്നും വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നാട്ടുകാര്‍ തന്നെ രംഗത്തു വരണമെന്നാണ് പോലീസ് പറയുന്നത്.
കഞ്ചാവ് വില്‍പ്പന; രാത്രികാല തട്ടുകടകള്‍ക്ക് ഇനിമുതല്‍ പോലീസ് നിരീക്ഷണം

Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, Police, Ganja, police Observation on Ganja gang

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia