city-gold-ad-for-blogger

കഞ്ചാവ് വിൽപ്പന സംഘത്തിലെ 5 പേർ പോലീസ് പിടിയിൽ

ഇരിട്ടി: (www.kasargodvartha.com 09.09.2020) കർണാടകയിൽ കഞ്ചാവ് വിൽപ്പനക്കിടെ മൂന്നരകിലോ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ വീരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു. മൈസൂർ, വീരാജ്പേട്ട സ്വദേശികളായ എം ബി മുദാഷിർ അഹമ്മദ്, മുഹമ്മദ് ഫറോഖ്, അരുൺ മനു, എ എസ് മഹേഷ്, പി എസ് റഫീഖ് എന്നിവരെയാണ് വീരാജ്പേട്ട സബ് ഡിവിഷണൽ ഡി വൈ എസ് പി സി ടി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വില വരുന്ന മൂന്ന് കിലോ 361 ഗ്രാം കഞ്ചാവും ഇവർ സഞ്ചരിച്ച മാരുതി സുസൂക്കി കാറും പോലീസ് പിടിച്ചെടുത്തു. കർണ്ണാടകയിൽ മയക്കുമരുന്ന് വിവാദം നടക്കുകയും സിനിമാനടികൾ അടക്കം അറസ്റ്റിലാവുകയും ചെയ്ത സാഹചര്യത്തിൽ മേഖലയിലെ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് കഞ്ചാവ് വിൽപ്പനക്കിടെ സംഘം പിടിയിലാകുന്നത്.  ദന്തൽ കോളേജ് ജംഗ്‌ഷന്‌ സമീപം വെച്ചാണ് സംഘം പോലീസിന്റെ പിടിയിലാകുന്നത്. വീരാജ്പേട്ടയിലെ മൈസൂർ മണ്ഡിയുടെ വിവിധ ഭാഗങ്ങളിൽ ഇവർ കഞ്ചാവ് വിൽപ്പന നടത്തിയതായി പോലീസ് കണ്ടെത്തി.

കഞ്ചാവ് വിൽപ്പന സംഘത്തിലെ 5 പേർ പോലീസ് പിടിയിൽ

സിറ്റി പോലീസ് ഓഫീസർ എച്ച് എസ് ഭോജപ്പ ,പോലീസ് ഉദ്യോഗസ്ഥരായ സന്തോഷ്, ലോകേഷ്, സുനിൽ, ഗിരീഷ്, രജൻ കുമാർ, ആനന്ദ്, സതീഷ്, പോലീസ് ഡ്രൈവർ യോഗേഷ് എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

പ്രതികളെ എൻ ഡി പി എസ് വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords:  News, Kasaragod, Ganja, Seized, Police, Arrest, Remand, Karnataka, Car, Custody, Police nab 5 member gang with cannabis.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia