നിര്‍ത്താതെ പോയ വാഹനത്തിന്റെ ആര്‍ സി ഉടമയെ അന്വേഷിച്ചെത്തിയ പോലീസുകാരനെ ആക്രമിച്ചു; യുവാവിനെതിരെ കേസ്
Nov 14, 2017, 20:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.11.2017) വാഹന പരിശോധനക്കിടയില്‍ നിര്‍ത്താതെ പോയ വാഹനത്തിന്റെ ആര്‍ സി ഉടമയെ അന്വേഷിച്ചെത്തിയ പോലീസുകാരനെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വി കെ പ്രസാദിന്റെ പരാതിയില്‍ ഇട്ടമ്മലിലെ കെ രാജീവനെതിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം നഗരത്തില്‍ വാഹനപരിശോധനക്കിടയില്‍ കെ എല്‍ 18 9432 വാഹനം പോലീസ് കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്താതെ അമിത വേഗതയില്‍ പോകുകയായിരുന്നു. പിന്നീട് വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയ ശേഷം ഉടമയെ തേടി ഇട്ടമ്മല്‍ എത്തിയതായിരുന്നു പ്രസാദ്. വാഹന ഉടമയെ അന്വേഷിക്കുന്നതിനിടയില്‍ യാതൊരു പ്രകോപനവുമില്ലാതെ രാജീവന്‍ ഇവിടെയാരെയും അന്വേഷിച്ച് വരേണ്ടെന്ന് പറഞ്ഞ് പ്രസാദിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Police, Vehicles, Attack, Assault, Police man attacked; case against youth
Keywords: Kasaragod, Kerala, news, Kanhangad, Police, Vehicles, Attack, Assault, Police man attacked; case against youth