കാസര്‍കോട്ടെ സംഘര്‍ഷം: മടിക്കേരിയില്‍ പിടികൂടിയ യുവാക്കള്‍ വിനോദസഞ്ചാരികള്‍
Jul 8, 2013, 20:00 IST
കാസര്‍കോട്: വിനോദയാത്രയ്ക്ക് പോയി മടിക്കേരിയില്‍ തടഞ്ഞുവെക്കപ്പെട്ട യുവാക്കളെ വിട്ടയച്ചു. കാവുഗോളി സ്വദേശികളായ എട്ടുപേരെയാണ് മടിക്കേരിയില്‍ പോലീസ് തടഞ്ഞുവെച്ചത്.
ഇവര്‍ക്ക് കാസര്‍കോട്ടെ അനിഷ്ട സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് ഇവരെ മടിക്കേരി പോലീസ് തടഞ്ഞുവെച്ചത്. കെ.എല്‍ 14 എം.678 നമ്പര്‍ മാരുതി എര്‍ട്ടിഗ കാറില്‍ ജുലൈ ഏഴിന് പുലര്‍ച്ചെ 2.20നാണ് ഇവര്‍ മടിക്കേരിയില്‍ ഹൈ ടെന്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഉച്ചയ്ക്ക് 11.45 മണിയോടെയാണ് റൂം വെക്കേറ്റ് ചെയ്തത്. ഇതിനുശേഷം ഇവര്‍ മടിക്കേരിയില്‍ കറങ്ങിയ ശേഷം ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട്ട് സാബിത്ത് എന്ന യുവാവ് കുത്തേറ്റ് മരിച്ചത് രാവിലെ 11.30നാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് പോലീസിന് വ്യക്തമായിരുന്നു.
കാസര്‍കോടുനിന്നുള്ള പോലീസ് സംഘം മടിക്കേരിയിലെത്തി പരിശോധിച്ച ശേഷം നിരപരാധികളാണെന്ന് കണ്ട് ഇവരെ വിട്ടയക്കുകയായിരുന്നു. കാസര്‍കോട്ട് അക്രമം നടത്തി മടിക്കേരിയില്‍ എത്തിയ സംഘമാണെന്ന് കരുതിയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് തെളിഞ്ഞതായും പോലീസ് പറഞ്ഞു.
Also read:
വി.എസിനും സോളാര്‍ തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍
Keywords: Kasaragod, Kerala, madikeri, Youth, Hotel, Police, custody, arrest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. Sabith murder, Accused, Assault, J.P Colony, Akshay Kumar
ഇവര്‍ക്ക് കാസര്‍കോട്ടെ അനിഷ്ട സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് ഇവരെ മടിക്കേരി പോലീസ് തടഞ്ഞുവെച്ചത്. കെ.എല്‍ 14 എം.678 നമ്പര്‍ മാരുതി എര്‍ട്ടിഗ കാറില്‍ ജുലൈ ഏഴിന് പുലര്‍ച്ചെ 2.20നാണ് ഇവര്‍ മടിക്കേരിയില്‍ ഹൈ ടെന്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഉച്ചയ്ക്ക് 11.45 മണിയോടെയാണ് റൂം വെക്കേറ്റ് ചെയ്തത്. ഇതിനുശേഷം ഇവര്‍ മടിക്കേരിയില്‍ കറങ്ങിയ ശേഷം ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട്ട് സാബിത്ത് എന്ന യുവാവ് കുത്തേറ്റ് മരിച്ചത് രാവിലെ 11.30നാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് പോലീസിന് വ്യക്തമായിരുന്നു.
കാസര്‍കോടുനിന്നുള്ള പോലീസ് സംഘം മടിക്കേരിയിലെത്തി പരിശോധിച്ച ശേഷം നിരപരാധികളാണെന്ന് കണ്ട് ഇവരെ വിട്ടയക്കുകയായിരുന്നു. കാസര്‍കോട്ട് അക്രമം നടത്തി മടിക്കേരിയില്‍ എത്തിയ സംഘമാണെന്ന് കരുതിയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് തെളിഞ്ഞതായും പോലീസ് പറഞ്ഞു.
Also read:
വി.എസിനും സോളാര്‍ തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍
Related News:
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ