നെല്ലിക്കുന്നില്‍ പോലീസിന്റെ വക ഭീകാരാന്തരീക്ഷവും
Jan 28, 2013, 14:15 IST
നെല്ലിക്കുന്ന് ജംഗ്ഷനില്‍ സ്ഥാപിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ ഫ്ലക്‌സ് ബോര്‍ഡ് പോലീസ് തകര്‍ത്തു. മറ്റെന്നാള്‍ നടത്തേണ്ട നബിദിനാഘോഷത്തിനോടനുബന്ധിച്ച് സ്ഥാപിച്ച തോരണങ്ങളും ബോര്‍ഡുകളും പോലീസ് തകര്‍ത്തിട്ടുണ്ട്. ഒരു ബൈക്കും പോലീസ് അടിച്ചു തകര്‍ത്തു.
കണ്ണില്‍ കണ്ടവരെയെല്ലാം പോലീസ് ലാത്തിവീശി വിരട്ടി ഓടിക്കുകയായിരുന്നു. രാത്രി സ്ഥലത്തെത്തിയ എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ പോലീസിന്റെ അക്രമം എസ്.പിയെ ധരിപ്പിക്കുകയും എസ്.പി. സ്ഥലത്തെത്തി പോലീസിന്റെ നടപടിയില്‍ ക്ഷമാപണം നടത്തുകയും ചെയ്തു.
കുറ്റക്കാര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്നും പോലീസ് തകര്‍ത്ത ബൈക്ക് നന്നാക്കുമെന്നും എസ്.പി അറിയിച്ചു. പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന നെല്ലിക്കുന്ന് ജംഗ്ഷനില്‍ പോലീസ് നടത്തിയ ഭീകാരാന്തരീക്ഷം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായി.