പോലീസ് ജീപ്പ് തകര്‍ത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ലീഗ് പ്രവര്‍ത്തകര്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം
May 29, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha 29.05.2016) നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം ചെര്‍ക്കളയിലുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് ജീപ്പ് തകര്‍ത്ത കേസില്‍ പ്രതികളായ നാല് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് കോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. ചെര്‍ക്കള കോളിയടുക്കം ഹൗസിലെ മുഹമ്മദ് സല്‍മാന്‍ (19), നെല്ലിക്കട്ടയിലെ അബ്ദുല്‍ നാസര്‍ (42), നെല്ലിക്കട്ട ചൂരിപ്പള്ളം ഹൗസിലെ തസ്ലീം (19), മൂടപ്പള്ളം ഹൗസിലെ അബ്ദുല്‍ റഷീദ് (19) എന്നിവര്‍ക്കാണ് കാസര്‍കോട് സി ജെ എം കോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത്.
മൂന്നുലക്ഷം രൂപ കെട്ടിവെപ്പിച്ച ശേഷമാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. പ്രതികളില്‍ നിന്ന് ഓരോ ലക്ഷം രൂപയുടെ ബോണ്ടും എഴുതിവാങ്ങി. വോട്ടെണ്ണല്‍ ദിവസം വൈകിട്ട് ചെര്‍ക്കളയിലുണ്ടായ സംഘര്‍ഷത്തിനിടെ വിദ്യാനഗര്‍ പോലീസിന്റെ ജീപ്പ് തകര്‍ക്കപ്പെടുകയായിരുന്നു. ചില പോലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു.
സംഭവത്തില്‍ 300 ഓളം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നാലുപ്രതികള്‍ അറസ്റ്റിലായതോടെ ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പോലീസ് ജീപ്പ് തകര്‍ത്തതില്‍ മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
Keywords : Muslim-league, Jeep, Police, Case, Investigation, Kasaragod, Cherkala.