city-gold-ad-for-blogger

നഗ്‌നഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ഭര്‍തൃമതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 12/12/2016) നഗ്‌ന ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സംഘത്തിനെതിരെ ഭര്‍തൃമതി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

മൂന്നു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇന്റര്‍ നെറ്റില്‍ പൂര്‍ണ നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ബേഡകം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഭര്‍തൃമതി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ച എസ് പി കേസെടുക്കാന്‍ ബേഡകം പോലീസിന് നിര്‍ദേശം നല്‍കി.

നഗ്‌നഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ഭര്‍തൃമതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി


ഇതേ തുടര്‍ന്ന് രണ്ടുപേര്‍ക്കെതിരെ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. കണ്ടാലറിയാവുന്ന രണ്ടുപേര്‍ തന്നെ നിരന്തരം ഫോണില്‍ വിളിക്കുകയും നഗ്‌ന ഫോട്ടോ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്നുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്യുന്നതായി ഇരുപത്തിരണ്ടുകാരിയായ യുവതി പരാതിയില്‍ പറഞ്ഞു.

പണം തന്നില്ലെങ്കില്‍ നഗ്‌ന ചിത്രം ഇന്റര്‍ നെറ്റിലും നവമാധ്യമങ്ങളിലും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതിയുമായി യുവതി എസ് പി ഓഫീസിലെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. പരാതിക്കാരിയായ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ നഗ്‌നഫോട്ടോകള്‍ എങ്ങനെ രണ്ടംഗസംഘത്തിന്റെ കൈവശം എത്തിയെന്നതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Keywords: Kasaragod, Complaint, Investigation, Police, Internet, Photo, Cyber Cell, Case, Police-investigation-started-on-blackmailing-case

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia