റെയില്‍ പാളത്തില്‍ ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി
Jul 24, 2016, 13:06 IST
കാസര്‍കോട്: (www.kasargodvartha.com 24/07/2016) റെയില്‍ പാളത്തിലെ ഇലാസ്റ്റിക് ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. സത്യാവസ്ഥ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വൈകുന്നേരം മൊഗ്രാല്‍പുത്തൂരിന് സമീപം പന്നിക്കുന്ന് റെയില്‍പാളത്തിലാണ് ക്ലിപ്പുകള്‍ ഊരിമാറ്റിയതായി കണ്ടെത്തിയത്. ആറ് ക്ലിപ്പുകളാണ് പാളത്തില്‍ നിന്നും വേര്‍പെടുത്തിയത്. ഇവ റെയില്‍പാളത്തിന് മുകളില്‍ നിരത്തിവെക്കുകയായിരുന്നു.
സാധാരണ തീവണ്ടി കടന്നുപോകുമ്പോള്‍ ക്ലിപ്പുകള്‍ നീങ്ങാറുണ്ട്. ഗ്യാങ്മാന്‍മാരാണ് ഇവ വീണ്ടും ഘടിപ്പിക്കാറുള്ളത്. ആറ് ക്ലിപ്പുകള്‍ ഊരിവെച്ചതിനാല്‍ ഇതൊരു അട്ടിമറി ശ്രമമാണെന്ന സംശയമാണ് ബലപ്പെടുന്നത്. ഒരു പാളത്തില്‍ രണ്ടും മറ്റേ പാളത്തില്‍ നാലും ക്ലിപ്പുകളാണ് കണ്ടെത്തിയത്. പന്തികേട് തോന്നിയ തോന്നിയ ഗ്യാങ്മാന്‍മാര്‍ ഉടന്‍ തന്നെ വിവരം സ്‌റ്റേഷന്‍ മാസ്റ്ററെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ പി എഫിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
ഈ പ്രദേശത്തിനടുത്ത കല്ലങ്കൈയിലെ റെയില്‍പാളത്തില്‍ മാസങ്ങള്‍ക്കുമുമ്പ് പാറക്കല്ല് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ക്ലിപ്പുകള്‍ ഊരിമാറ്റിയാല്‍ തീവണ്ടി പോകുമ്പോള്‍ പാളം നീങ്ങാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി തീവണ്ടിദുരന്തം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്ന് പോലീസ് കരുതുന്നു. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇതിനുമുമ്പും തീവണ്ടി അട്ടിമറിക്കുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഈ സംഭവങ്ങളിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.
Keywords : Kasaragod, Police, Investigation, Railway-track, Mogral Puthur, Tragedy.