കാണതായ 2 പെണ്‍കുട്ടികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്
Feb 2, 2013, 17:39 IST
![]() |
Arfana |
കുമ്പള ദേവിനഗറിലെ ബാലകൃഷ്ണന്റെ മകള്‍ സന്ധ്യ (16) യെ ഇക്കഴിഞ്ഞ ജനുവരി 21 രാവിലെ മുതലാണ് കാണാതായത്. കുമ്പളയിലെ ഒരു സര്‍വീസ് സെന്ററില്‍ ജോലിചെയ്തുവരികയായിരുന്നു പെണ്‍കുട്ടി. പതിവുപോലെ രാവിലെ ജേലിക്കാണെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.
![]() |
Sandhya |
വൈകുന്നേരം തിരിച്ചെത്താതതിനെതുടര്‍ന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പിതാവ് ബാലകൃഷ്ണന്‍ കുമ്പള പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു. എന്നാല്‍ ഇതുവരെയും സന്ധ്യയെ കണ്ടെത്താന്‍ കഴിയാത്തത് തിരോധാനത്തിനു പിന്നില്‍ ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്.
ജനുവരി 21ന് തന്നെയാണ് ചൗക്കി പെരിയഡുക്കയിലെ നാസറിന്റെ മകള്‍ അര്‍ഫാന (16) യെയും കാണാതായത്. ജോലിക്കു നിന്ന മൊഗ്രാല്‍പുത്തൂര്‍ കല്ലെങ്കൈയിലെ ഒരു വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് നാസറിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.
Keywords: Missing, Investigation, Girl, Police, Kumbala, Mogral Puthur, Kasaragod, Kerala, Police investigation invigorate in missing cases